Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളം എൻ.എസ്.എസ്...

പന്തളം എൻ.എസ്.എസ് കോളജിലെ ക്രിസ്മസ് ആഘോഷത്തിൽ സംഘർഷം

text_fields
bookmark_border
പന്തളം എൻ.എസ്.എസ് കോളജിലെ ക്രിസ്മസ് ആഘോഷത്തിൽ സംഘർഷം
cancel
camera_alt

പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ്ര​ധാ​ന വ​ഴി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ൾ

പ​ന്ത​ളം: പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ കാ​മ്പ​സി​ൽ സം​ഘ​ടി​ച്ചെ​ത്തി​യ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. സം​ഘ​ടി​ച്ചെ​ത്തി​യ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​മ​ത്തി​ൽ ഏ​ഴ്​ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സി​ൽ എ​ത്തി​യ​ത്.

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ പ​ന്ത​ളം കോ​ള​ജി​ൽ എ​സ്.​എ​ഫ്.​ഐ, എ.​ബി.​വി.​പി സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. ഗ​വ​ർ​ണ​ർ വി​വാ​ദ​വും യൂ​നി​വേ​ഴ്സി​റ്റി സെ​ന​റ്റി​ലേ​ക്ക് പ​ന്ത​ളം കോ​ള​ജി​ലെ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രെ ഗ​വ​ർ​ണ​ർ ശി​പാ​ർ​ശ ചെ​യ്ത​തും അ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഗ​വ​ർ​ണ​റെ എ​തി​ർ​ത്തും അ​നു​കൂ​ലി​ച്ചും എ​സ്.​എ​ഫ്.​ഐ​യു​ടെ​യും എ.​ബി.​വി.​പി​യു​ടെ​യും ബാ​ന​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ കോ​ള​ജ്​ ചെ​യ​ർ​മാ​നും ര​ണ്ടാം​വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യു​മാ​യ വൈ​ഷ്ണ​വ് (20), ര​ണ്ടാം​വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും യൂ​ണി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​റു​മാ​യ അ​ന​ന്തു (21) , ര​ണ്ടാം​വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ ത​ട്ട പാ​റ​ക്ക​ര അ​ങ്ങാ​ടി​യി​ൽ യ​ദു (20), ര​ണ്ടാം വ​ർ​ഷ ബി. ​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി വി​വേ​ക് (20), ഒ​ന്നാം​വ​ർ​ഷ ബി.​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി സൂ​ര​ജ് (19), ര​ണ്ടാം​വ​ർ​ഷ ബി.​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ഹ​രി​കൃ​ഷ്ണ​ൻ (20), ര​ണ്ടാം വ​ർ​ഷ ഹി​ന്ദി വി​ദ്യാ​ർ​ഥി അ​നു എ​സ്. കു​ട്ട​ൻ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കു​ന്നേ​രം എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​ന്ത​ളം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ന്ത​ളം കോ​ള​ജി​ലും പ​രി​സ​ര​ത്തും ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasClashPathanamthitta NewsNSS College
News Summary - Clash at Christmas celebration at NSS College, Pandalam
Next Story