കിലോമീറ്ററുകൾ താണ്ടി ചിന്നസ്വാമി എത്തുന്നു, ജീവിതം കളറാക്കാൻ...
text_fieldsവിൽപനക്കുള്ള താറാവ് കുഞ്ഞുങ്ങളുമായി ചിന്നസ്വാമി പന്തളം ജങ്ഷനിൽ
പന്തളം: റോഡരികിലൂടെ താറാവിൻ കുഞ്ഞുങ്ങളുമായി നീങ്ങുന്ന ചിന്നസ്വാമി പന്തളത്തിന് പുതുകാഴ്ചയല്ലെങ്കിലും ആ യാത്രക്ക് പിന്നിലെ കഥയറിഞ്ഞാൽ കൗതുകം നിറയും.
വിൽപനക്കായി താറാവിൻ കുഞ്ഞുങ്ങളുമായി ചിന്നസ്വാമി പന്തളത്ത് എത്തുന്നത് 730 കിലോമീറ്റർ താണ്ടി. ആയിരം താറാവിൻ കുഞ്ഞുങ്ങളുമായി സേലത്തുനിന്ന് 730 കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത് പന്തളത്തെത്തുന്ന അദ്ദേഹം, എട്ടു മുതൽ 10 ദിവസം കൊണ്ട് ഈ കുഞ്ഞുങ്ങളെ വിറ്റു തീർക്കും. ഇതിനിടെ കാൽനടയായും കിലോമീറ്ററുകൾ താണ്ടും. നാലു കുഞ്ഞുങ്ങൾക്ക് 100 രൂപയാണ് വില. 1000 കുഞ്ഞുങ്ങളിൽ മിക്കപ്പോഴും 50 എണ്ണത്തോളം ചത്തുപോകും.
ഹോട്ടലുകളിൽനിന്ന് ഭക്ഷണവും രാത്രിയിൽ കടത്തിണ്ണങ്ങളിലുമാണ് ചിന്നസ്വാമിയുടെ വിശ്രമം. തിരികെ നാട്ടിലേക്ക് പോകുമ്പോൾ 5000 രൂപയോളം ലഭിക്കുമെന്ന് ചിന്നസ്വാമി പറയുന്നു. മുൻകാലങ്ങളിൽ വീട്ടമ്മമാർ ഇത്തരം കുഞ്ഞുങ്ങളെ വാങ്ങാൻ കാത്തുനിൽക്കുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ, വിൽപന ബുദ്ധിമുട്ടാണ്. എങ്കിലും എല്ലാം വിറ്റ ശേഷമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്ന് ചിന്നസ്വാമി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

