Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightവി​ജ​യ​ത്തി​ന്​...

വി​ജ​യ​ത്തി​ന്​ സ​ഹ​സ്ര​നീ​രാ​ജ​നം ന​ട​ത്തി ബി.​ജെ.​പി, ആ​ദ്യ ദീ​പം തെ​ളി​ച്ച് സു​രേ​ഷ് ഗോ​പി

text_fields
bookmark_border
BJPs function in victory in the fifth division of the Municipal Council
cancel
camera_alt

പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ സ​ഹ​സ്ര നീ​രാ​ജ​നം സു​രേ​ഷ് ഗോ​പി എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പ​ന്ത​ളം: ന​ഗ​ര​സ​ഭ അ​ഞ്ചാം ഡി​വി​ഷ​നി​ൽ ബി.​ജെ.​പി​യു​ടെ വി​ജ​യ​ത്തി​ന് പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ ശാ​സ്താ​വി​ന്​ മു​ന്നി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സ​ഹ​സ്ര​നീ​രാ​ജ​നം ന​ട​ത്തി. മേ​ൽ​ശാ​ന്തി കെ. ​മ​ഹേ​ഷ് കു​മാ​ർ പോ​റ്റി ശ്രീ​കോ​വി​ലി​ൽ​നി​ന്ന്​ പ​ക​ർ​ന്നു​ന​ൽ​കി​യ ദീ​പ​മു​പ​യോ​ഗി​ച്ച്​ സു​രേ​ഷ് ഗോ​പി എം.​പി​യാ​ണ് നീ​രാ​ജ​ന​ത്തി​ന് ആ​ദ്യം ദീ​പം തെ​ളി​ച്ച​ത്.

ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ൽ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം അ​ഞ്ചാം​വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​വി. ശ്രീ​ദേ​വി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ സു​ശീ​ല സ​ന്തോ​ഷ്, ബി.​ജെ.​പി അ​ടൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി. ബി​നു​കു​മാ​ർ എ​ന്നി​വ​രും നീ​രാ​ജ​ന​ത്തി​ന്​ ദീ​പം​തെ​ളി​ച്ചു.

തി​രു​വാ​ഭ​ര​ണ മാ​ളി​ക​യി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും അ​ൽ​പ​സ​മ​യം ചെ​ല​വ​ഴി​ച്ചു. തു​ട​ർ​ന്ന് പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​വ​ർ​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി​യെ ക​ർ​പ്പൂ​രാ​ഴി​യു​ഴി​ഞ്ഞാ​ണ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiBJP
News Summary - BJP's function in victory in the fifth division of the Municipal Council
Next Story