കാറുമായി ഒഴുക്കില്‍പ്പെട്ട വയോധികന് ഓട്ടോ ഡ്രൈവർ രക്ഷകനായി
text_fieldsജോർജ് കുട്ടിയും ഓട്ടോ ഡ്രൈവർ
നിഥീഷും അപകടം നടന്ന തോണ്ടുക്കണ്ടം പാലത്തിന് സമീപം
പന്തളം: ഓട്ടോ ഡ്രൈവറുടെ മനഃസാന്നിധ്യം രക്ഷിച്ചത് കാറുമായി ഒഴുക്കില്‍പ്പെട്ട വയോധികെൻറ ജീവന്. പന്തളം പൂഴിക്കാട് കിഴക്കോടത്ത് വടക്കേതിൽ ഗ്രേസ്ലാൻഡ് ജോര്‍ജുകുട്ടിയാണ് (70) കായകുളം റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ മൂന്നാംകുറ്റി പുത്തൻ കണ്ടത്തിൽ നിഥീഷ് കുമാറിെൻറ (40) സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കുടശ്ശനാട് - പൂഴിക്കാട് റോഡില്‍ തോണ്ടുകണ്ടം പാലത്തിന് സമീപം ബാഡ്മിൻറന്‍ ക്ലബില്‍ ഷട്ടില്‍ കളിക്കാന്‍ കാറില്‍ എത്തിയതായിരുന്നു ജോര്‍ജുകുട്ടി. ഇവിടെയുള്ള തോടിെൻറ ബണ്ടില്‍ വെള്ളം നിറഞ്ഞ് കിടന്നതിനാല്‍ നിയന്ത്രണം തെറ്റി കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു.
ജോര്‍ജുകുട്ടിയുമായി ഏറെദൂരം കാര്‍ തോട്ടിലൂടെ ഒഴുകി. ഇത് പാലത്തിലൂടെ ഓട്ടോയിൽ വന്ന നിഥീഷ് കുമാറിെൻറ ശ്രദ്ധയില്‍പ്പെട്ടു. കാറിെൻറ ഹെഡ് ലൈറ്റ് തെളിഞ്ഞിരുന്നതിനാല്‍ ഉള്ളില്‍ ആളുണ്ടെന്ന നിഗമനത്തില്‍ ഓട്ടോ നിര്‍ത്തി നിഥീഷ് വെള്ളത്തിലേക്ക് ചാടി. നിഥീഷ് ബഹളം വെച്ചതിനെ തുടര്‍ന്ന് ക്ലബിലുണ്ടായിരുന്ന ചിറയില്‍ വിജയനും സംഭവ സ്ഥലത്തേക്ക് ഓടിയെത്തി.
ഡോര്‍ ലോക്കായതിനാല്‍ പുറത്തുനിന്നും തുറക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കാറിെൻറ പിന്നിലെ ഗ്ലാസ് കല്ലുപയോഗിച്ച് പൊട്ടിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ജോര്‍ജ് കുട്ടിയെ നിഥീഷ് പുറത്തെടുത്തത്. കാര്‍ പൂര്‍ണമായി മുങ്ങാതിരുന്നതിനാല് വലിയൊരു ദുരന്തം ഒഴിവായി. തുടര്‍ന്ന് കയര്‍ കൊണ്ടുവന്ന് കാര്‍ സമീപത്തെ തെങ്ങില്‍ കെട്ടിയിട്ടു. പിന്നീട് െക്രയിന് ഉപയോഗിച്ച് തോട്ടില്‍നിന്നും ഉയര്‍ത്തി റോഡിലെത്തിച്ചു. ബംഗളൂരുവിൽനിന്നും എത്തിയ യാത്രക്കാരനെ പൂഴിക്കാട് വീട്ടിൽ എത്തിച്ച ശേഷമാണ് നിഥീഷ് കായംകുളത്തേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

