മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
text_fieldsപന്തളം: മുക്കുപണ്ടം പണയംെവച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആവോലി ആനിക്കാട് പാണ്ടൻപാറയിൽ രാജേഷാണ് (38) പിടിയിലായത്. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുെണ്ടന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ മിനി മുത്തൂറ്റിെൻറ പന്തളം ശാഖയിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. അഞ്ച് മുക്കുപണ്ട വളകളാണ് സ്വർണമെന്ന വ്യാജേന പണയം വെക്കാനെത്തിയത്.
തിരിച്ചറിയൽ രേഖയായി ആധാർ കാർഡും നൽകി. വളകൾ ഉരച്ചുനോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലായി. ആധാർ കാർഡ് പരിശോധിച്ചപ്പോൾ അതും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ബാങ്ക് അധികൃതർ ഇയാളെ തടഞ്ഞുെവച്ച് പൊലീസിൽ അറിയിച്ചു. പെയിൻറ്, ടൈൽസ് പണിക്കാരെന്ന വ്യാജേന മുറിയെടുത്ത് മൂവാറ്റുപുഴയിലാണ് സംഘം താമസിക്കുന്നത്.
വിവിധ ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണിയാൾ. കുന്നത്തൂരിൽ സമാനമായ കേസിലും പ്രതിയാണ്. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിെൻറ നിർദേശപ്രകാരം എസ്.ഐ മഞ്ജു വി. നായർ, ജൂനിയർ എസ്.ഐ പ്രസാദ്, സി.പി.ഒ ദിലീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അടൂർ കോടതി റിമാൻഡ് ചെയ്തു.

