Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightവീ​ടി​നു നേ​രെ...

വീ​ടി​നു നേ​രെ ആ​ക്ര​മ​ണം

text_fields
bookmark_border
വീ​ടി​നു നേ​രെ ആ​ക്ര​മ​ണം
cancel
camera_alt

അ​ഡ്വ. മാ​ല​ക്ക​ര ശ​ശി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ട​ന്ന കാ​റി​ന്റെ

ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ

പ​ന്ത​ളം: ആ​ർ.​എ​സ്.​എ​സ് ജി​ല്ല സം​ഘ​ചാ​ല​കി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ആ​ർ.​എ​സ്.​എ​സ് ജി​ല്ല സം​ഘ​ചാ​ല​കും കേ​ന്ദ്ര ഗ​വ. നോ​ട്ട​റി​യു​മാ​യ അ​ഡ്വ. മാ​ല​ക്ക​ര ശ​ശി​യു​ടെ ക​ട​യ്ക്കാ​ട് ത​ട്ടാ​രേ​ത്ത് വീ​ട്ടി​ലാ​ണ്​ ആ​ക്ര​മ​ണം. ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30നാ​ണ് ആ​ക്ര​മ​ണം. ഗേ​റ്റ് ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ വീ​ട്ടു​മു​റ്റ​ത്തെ കാ​റി​ന്‍റെ ചി​ല്ല് പൊ​ട്ടി​ച്ചു. അ​ഡ്വ. മാ​ല​ക്ക​ര ശ​ശി​യെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​യ്ക്കാ​ട് തൈ ​വ​ട​ക്കേ​തി​ൽ അ​ൻ​സീ​ർ(43) പേ​രി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബി.​ജെ.​പി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​എ. സൂ​ര​ജ് പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ രാ​വി​ലെ മു​ത​ൽ സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ മാ​ല​ക്ക​ര ശ​ശി​യു​ടെ വീ​ട്ടി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലു​മെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housenewsAttacks
News Summary - Attack on the house
Next Story