റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് എ.ബി.വി.പി കലാജാഥ; പൊലീസുമായി വാക്കേറ്റവും
text_fieldsപന്തളം: പ്രധാനമന്ത്രി വരുന്നതിന് മുന്നോടിയായി എ.ബി.വി.പി പ്രവർത്തകർ രാത്രിയിൽ എം.സി റോഡിൽ പന്തളം ജങ്ഷനിൽ കലാജാഥ നടത്തിയത് പൊലീസുമായി വാക്കേറ്റത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി 8.30ഓടെ നൃത്തംവെച്ചും പാട്ടുപാടിയും എ.ബി.വി.പി പ്രവർത്തകർ ടൗൺ കൈയടക്കിയതോടെ എം.സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
വെളിച്ചം ഇല്ലാതിരുന്ന ടൗണിൽ രാത്രി കലാജാഥ സംഘടിപ്പിച്ചത് പൊലീസിെൻറ അനുമതി ഇല്ലാതെയായിരുന്നു. പന്തളം എസ്.ഐ അനീഷിെൻറ നേതൃത്വത്തിൽ പൊലീസ് എത്തി ജാഥ നിർത്താൻ ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകരും ടൗണിൽ സംഘടിച്ചിരുന്നു. പ്രവർത്തകരെ അസഭ്യം പറെഞ്ഞന്ന് ആരോപിച്ച് ഇരുകൂട്ടരും തർക്കമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും മാറ്റി.

