Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_right40 വർഷത്തെ പ്രവാസ...

40 വർഷത്തെ പ്രവാസ ജീവിതം; 70 ൽ അബ്​ദുസലാമിന് കന്നിവോട്ട്

text_fields
bookmark_border
40 വർഷത്തെ പ്രവാസ ജീവിതം; 70 ൽ അബ്​ദുസലാമിന് കന്നിവോട്ട്
cancel

പ​ന്ത​ളം: 70ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യു​ന്ന​തി​ന്റെ ത്രി​ല്ലി​ലാ​ണ് പ​ന്ത​ളം മ​ങ്ങാ​രം സ​ലാം മ​ൻ​സി​ൽ അ​ബ്ദു​സ​ലാം. 40 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ത്ര​യും നാ​ള​ത്തെ സ​മ്മ​തി​ദാ​യ​ക അ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ട​മാ​യ​ത്. 1975ൽ ​ആ​ദ്യ​മാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​മ്പോ​ൾ 21 വ​യ​സ്സാ​യി​രു​ന്നു വോ​ട്ട് ചെ​യ്യാ​നു​ള്ള പ്രാ​യം. അ​ന്നൊ​ന്നും വോ​ട്ട് ചെ​യ്യാ​നും ചെ​യ്യി​പ്പി​ക്കാ​നും ഇ​ന്ന​ത്തെ​പ്പോ​ലെ നി​ർ​ബ​ന്ധം ഇ​ല്ലാ​ത്ത​തി​നാ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്തി​ല്ല.

1993ലാ​ണ് വോ​ട്ടേ​ഴ്സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ നി​ല​വി​ൽ വ​ന്ന​തെ​ങ്കി​ലും 2002ൽ ​അ​വ​ധി​ക്ക് വ​ന്ന​പ്പോ​ഴാ​ണ് വോ​ട്ട​ർ ഐ.​ഡി എ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ട സ​മ​യ​ങ്ങ​ളി​ൽ നാ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​ക്ക്​ ആ​ഴ്ച​ക​ൾ മാ​ത്രം നീ​ളു​ന്ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ൽ വ​രു​ന്ന​തി​നാ​ൽ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലെ​ത്തി​യ അ​ബ്ദു​ൽ​സ​ലാം 70ാം വ​യ​സ്സി​ൽ ആ​ദ്യ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​നെ​ട്ടാം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ. ഇ​ക്കു​റി അ​ബ്ദു​സ​ലാം ത​ന്നെ മു​ൻ​കൈ​യെ​ടു​ത്താ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത​ത്.

രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​വേ​ശം നാ​ട്ടി​ൽ ഇ​ല്ല എ​ന്നാ​ണ് അ​ബ്ദു​സ​ലാം പ​റ​യു​ന്ന​ത്. രാ​ജ്യ​ത്തെ വി​ക​സ​ന​വും ന​ഷ്ട​ങ്ങ​ളും പോ​രാ​യ്മ​ക​ളും എ​ല്ലാം പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ച​ർ​ച്ച​യാ​കാ​റു​ണ്ട്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് നാ​ട്ടി​ൽ തൊ​ഴി​ൽ ല​ഭി​ച്ചാ​ൽ രാ​ജ്യം വി​ടേ​ണ്ട ആ​വ​ശ്യം വ​രി​ല്ല. അ​ധി​കാ​ര​ത്തി​ൽ ക​യ​റു​ന്ന​വ​ർ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ബ്ദു​സ്സ​ലാം പ​റ​യു​ന്നു. പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് അ​ബ്ദു​ൽ​സ​ലാം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbdusalamMaiden VoteYears of Exile
News Summary - Abdusalam Casts Maiden Vote at 70 After 40 Years of Exile
Next Story