സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 23 പേർക്ക് പരിക്ക്
text_fieldsഎം.സി റോഡിൽ കുരമ്പാല പത്തിയിൽ പടിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി
സൂപ്പർഫാസ്റ്റ് ബസ്
പന്തളം: എം.സി റോഡിൽ പന്തളം കുരമ്പാല പത്തിയിൽ പടിയിൽ സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിലിടിച്ച് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉൾെപ്പടെ 23പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കോതമംഗലം പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയത്ത് നിന്നും തിരുവനന്തപുരത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസും തമ്മിലാണ് ഇടിച്ചത്.
കോട്ടയം ഭാഗത്തെക്ക് തടികയറ്റിവന്ന ലോറിയെ മറികടന്നു വന്ന സൂപ്പർഫാസ്റ്റ് റോഡിെൻറ വളവിൽ എതിരെവന്ന സൂപ്പർഫാസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ബസിലെ ഡ്രൈവർമാരായ തിരുവനന്തപുരം, നെയ്യാറ്റിൻക്കര മാമ്പഴക്കര-പമ്പാ ഗണപതിയിൽ ഷിബു (42), കോതമംഗലം, വാരാട്ടുപാറ, പുലിയാളത്ത് പുറത്ത് സുരേഷ് (42) എന്നിവർക്ക് സാരമായ പരിക്കേറ്റു.
യാത്രക്കാരായ എറണാകുളം തിരുപറമ്പിൽ വിഷ്ണു (26), ഭാര്യ ചന്ദ്ര (22), അടൂർ ഇളമണ്ണൂർ അനില ഭവനിൽ അനില (23 ), കോട്ടയം എറ്റുമാനൂർ കണ്ടത്തിൽപറമ്പിൽ ആദർശ് കെ.ദാസ് (23) , പന്തളം ചേരിയക്കൽ ശ്രീലതത്തിൽ അനഘ (21), ചേരിയ്ക്കൽ ശ്രീലതത്തിൽ വിജയകുമാരി (45), കുളനട പി.കെ ബിൽഡിങ്ങിൽ ഷാലു ഷാജി (22), അരീക്കര സരസ്വതി ഭവനിൽ ശ്രീകുമാർ (48), പന്തളം കടയ്ക്കാട് പുത്തൻവീട്ടിൽ രേഷ്മ (32), ചാത്തന്നൂർ പുരുഷുവിള സൂഫൻ (45) മുട്ടാർ സ്വദേശികളായ റഹാൻ അലി (20), അക്ബർ ഹുസൈൻ (35) എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

