Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമുത്തശ്ശി സ്കൂളിൽ...

മുത്തശ്ശി സ്കൂളിൽ തുടർച്ചയായി 15 വർഷം; ഷീബ ബീഗം നാട്ടുകാർക്കും പ്രിയങ്കരി

text_fields
bookmark_border
Sheeba Begum
cancel
camera_alt

ഷീ​ബ ബീ​ഗം

പ​ന്ത​ളം: കു​ട്ടി​ക​ൾ​ക്കൊ​പ്പം നാ​ട്ടു​കാ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യി മു​ത്ത​ശ്ശി സ്കൂ​ളി​ൽ തു​ട​ർ​ച്ച​യാ​യി 15 വ​ർ​ഷം അ​ധ്യാ​പി​ക​യാ​യ എ​സ്. ഷീ​ബ ബീ​ഗം. പ​ന്ത​ളം ക​ട​യ്ക്കാ​ട് ഗ​വ. എ​ൽ.​പി.​എ​സി​ലെ ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​രും ഈ ​നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ്. അ​ല്ലെ​ങ്കി​ൽ നാ​ടു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നാ​ട്ടി​ലെ ഓ​രോ കു​ട്ടി​ക​ളെ​യും ഇ​വ​ർ​ക്ക് ന​ന്നാ​യി​ട്ട​റി​യാം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ പ​ന്ത​ള​ത്തെ മി​ക്ക കു​ട്ടി​ക​ളും ഈ ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് അ​റി​വ് നു​ക​ർ​ന്ന​വ​രാ​ണ്. തൊ​ഴി​ൽ എ​ന്ന​തി​ലു​പ​രി അ​ധ്യാ​പ​ന​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ്ട് സേ​വ​നം ചെ​യ്യു​ന്ന​വ​രി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട പേ​രാ​ണ് ഷീ​ബ ടീ​ച്ച​റി​േ​ൻ​റ​തെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

2006ലാ​ണ്​ ഈ ​വി​ദ്യാ​ല​യ​ത്തി​​ൽ​ ഷീ​ബ അ​ധ്യാ​പി​ക​യാ​യി എ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി 15 കൊ​ല്ലം ഒ​രേ സ്കൂ​ളി​ൽ സേ​വ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തു​കൊ​ണ്ടു ത​ന്നെ കു​ട്ടി​ക​ളു​മാ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​യും വ​ള​രെ അ​ടു​ത്ത ഹൃ​ദ​യ​ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞു. കു​ട്ടി​ക​ളെ സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്. ഏ​ത് കാ​ര്യ​ത്തി​നും ത​െൻറ കു​ട്ടി​ക​ൾ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്ക​ണ​മെ​ന്ന് ടീ​ച്ച​ർ​ക്ക് വാ​ശി​യാ​ണ്. പ്ര​ത്യേ​കി​ച്ച് ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ. സ്കൂ​ളി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നാ​ൽ അ​ധ്യാ​പ​ക​രു​മാ​യി ചേ​ർ​ന്ന് സ്വ​ന്തം പ​ണം മു​ട​ക്കി പൂ​ർ​ത്തി​യാ​ക്കാ​ൻ ടീ​ച്ച​ർ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​വും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും ടീ​ച്ച​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മു​ന്നി​ട്ടി​റ​ങ്ങി. ഏ​ത്​ പ്ര​വൃ​ത്തി​യി​ലും ഹെ​ഡ്മി​സ്ട്ര​സ് ന​ജീ​ന​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കൂ​ടെ​യു​ണ്ടെ​ന്ന് ഷീ​ബ പ​റ​യു​ന്നു. പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​ൻ, പു​ത്ത​ൻ​വി​ള​യി​ൽ അ​ൽ ഫ​ലാ​ഹി​ൽ പ​ന്ത​ളം തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​ലെ സ്​​പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ൻ​സാ​രി​യു​ടെ ഭാ​ര്യ​യാ​ണ് ഷീ​ബ. 110 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​ദ്യാ​ല​യ​ത്തി​ന് പു​തി​യൊ​രു കെ​ട്ടി​ടം ല​ഭി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers day
News Summary - 15 consecutive years in Grandmothers School; Sheeba Begum is also a favorite of the locals
Next Story