Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം-കൈപ്പട്ടൂർ റോഡ്...

പന്തളം-കൈപ്പട്ടൂർ റോഡ് വികസനം മന്ദഗതിയിൽ

text_fields
bookmark_border
Pandalam-Kaipattur road
cancel
camera_alt

പ​ന്ത​ളം-​കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലെ ക​ട​യ​ക്കാ​ട് ഭാ​ഗം

പ​ന്ത​ളം: പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് പ​രി​പാ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ന്ത​ളം-​കൈ​പ്പ​ട്ടൂ​ർ റോ​ഡ് വി​ക​സ​നം മ​ന്ദ​ഗ​തി​യി​ൽ. ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു കി​ലോ​മീ​റ്റ​ർ പോ​ലും ടാ​ർ ചെ​യ്യാ​നാ​യി​ല്ല. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട നി​ർ​മി​ക്കാ​നു​ണ്ട്. ഓ​ട​ക്ക്​ മൂ​ടി​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി​ല്ല. പ​ന്ത​ളം-​കൈ​പ്പ​ട്ടൂ​ർ എ​ട്ട്​ കി​ലോ​മീ​റ്റ‍ർ റോ​ഡാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ടാ​റി​ങ് തു​ട​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഒ.​പി.​ബി.​ആ​ർ.​സി (ഔ​ട്ട്പു​ട്ട് ആ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സ് ബെ​യ്സ്ഡ് റോ​ഡ് കോ​ൺ​ട്രാ​ക്ട്) സ്കീ​മി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച്​ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലാ​ണ് പ​ന്ത​ളം-​കൈ​പ്പ​ട്ടൂ​ർ റോ​ഡും. ആ​കെ 69 കോ​ടി​യാ​ണ് അ​ഞ്ച്​ റോ​ഡു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. ബി.​എം ആ​ൻ​ഡ് ബി.​സി ടാ​റി​ങ്ങാ​ണ് മു​ഖ്യം. ഓ​ട നി​ർ​മാ​ണ​വും സൂ​ച​ന ബോ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​ന്ത​ളം-​കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലെ ഏ​റ്റ​വും അ​പ​ക​ട​മേ​ഖ​ല​യാ​ണ് കീ​രു​കു​ഴി​മു​ക്ക്. ഈ ​ഭാ​ഗ​ത്ത് മൂ​ന്ന്​ അ​പ​ക​ട​സാ​ധ്യ​ത മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​താ​ണ് ഏ​ക ന​ട​പ​ടി. ക​ലു​ങ്ക്​ നി​ർ​മാ​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി.

ഇ​വി​ടെ, റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​സ്തൃ​ത​മാ​യ പു​റ​മ്പോ​ക്ക് സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കൈ​മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ കീ​രു​കു​ഴി​മു​ക്കി​ന്​ ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ ന​ട​പ​ടി മു​ട​ങ്ങി.

പു​തി​യ ക​ലു​ങ്ക് നി​ർ​മാ​ണ​മി​ല്ല

കീ​രു​കു​ഴി​മു​ക്കി​ലെ അ​പ​ക​ട വ​ള​വി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഴ​യ ക​ലു​ങ്കി​ന്‍റെ ഭി​ത്തി നി​ർ​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ടി​രു​ന്നു. ഇ​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പി​ന്നീ​ട് തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. റോ​ഡി​നു വീ​തി കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​മു​യ​ർ​ന്ന ഭാ​ഗ​ത്താ​ണ് പ​ഴ​യ ക​ലു​ങ്കി​ന്​ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ശ്ര​മ​മു​ണ്ടാ​യ​ത്. പ​ല​ത​വ​ണ വാ​ഹ​ന​ങ്ങ​ളി​ടി​ച്ചു വ​ള​ഞ്ഞ നി​ല​യി​ലു​ള്ള വൈ​ദ്യു​തി പോ​സ്റ്റ് കെ.​എ​സ്.​ഇ.​ബി ഇ​നി​യും മാ​റ്റി​യ​തു​മി​ല്ല. അ​പ​ക​ട​ങ്ങ​ളേ​റി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ സ്വ​ന്തം നി​ല​യി​ൽ ര​ണ്ട്​ കോ​ൺ​വെ​ക്സ് മി​റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത​യി​ലാ​ണ്.

സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണം

പു​തി​യ റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ തു​മ്പ​മ​ൺ ജ​ങ്​​ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​തും ന​ട​പ്പാ​യി​ല്ല. നാ​ല്​ പ്ര​ധാ​ന റോ​ഡു​ക​ൾ ഒ​രേ ദി​ശ​യി​ൽ സ​ന്ധി​ക്കു​ന്ന ഇ​വി​ടെ എ​പ്പോ​ഴും തി​ര​ക്കാ​ണ്. വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും സ​ഞ്ച​രി​ക്കു​ന്ന​ത് മൂ​ലം കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ക​ട​യ്ക്കാ​ട് പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ച്ചെ​ങ്കി​ലും വ​ല്ല​പ്പോ​ഴു​മേ മി​ഴി തു​റ​ക്കാ​റു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pandalam-Kaipattur road
News Summary - Pandalam-Kaipattur road development slow
Next Story