Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ​മ്പാ​ന​ദി ശു​ചീ​ക​രി​ക്കും -മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

text_fields
bookmark_border
കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ​മ്പാ​ന​ദി ശു​ചീ​ക​രി​ക്കും   -മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്
cancel

​പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വി​വി​ധ ഫ​ണ്ടു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ പ​മ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ദി​ക​ളു​ടെ​യും ശു​ചീ​ക​ര​ണം ഒ​രു പൊ​തു​ന​യ​മാ​യി സ്വീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ന​ദി​ക​ളു​ടെ ജ​ല​സം​ഭ​ര​ണ ശേ​ഷി​യും ഒ​ഴു​ക്കും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ മ​ണ​ൽ​വാ​ര​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ബി​ൻ വ​ർ​ക്കി എം.​എ​ൽ.​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ന​ദി​ക​ളി​ൽ എ​ക്ക​ലും ച​ളി​യും അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നും ജ​ല​സം​ഭ​ര​ണ ശേ​ഷി കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി. 2016ൽ ​ഔ​ദ്യോ​ഗി​ക​മാ​യി മ​ണ​ൽ​വാ​ര​ൽ നി​ർ​ത്തി​വെ​ച്ച​തി​നു​ശേ​ഷം 2018, 2019, 2024, 2026 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളി​ൽ ന​ദി​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ വ​ൻ​തോ​തി​ൽ എ​ക്ക​ലും ച​ളി​യും അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ആ​റ​ന്മു​ള, റാ​ന്നി, തി​രു​വ​ല്ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

പ​മ്പ​യാ​റ്റി​ൽ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത ക​ൺ​വെ​ൻ​ഷ​ൻ, മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ, ആ​റ​ൻ​മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി എ​ന്നി​വ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​തി​നും ന​ദി​യു​ടെ വാ​ട്ട​ർ ക്യാ​രി​ങ് ക​പ്പാ​സി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മ​ണ​ൽ വാ​രി നീ​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pamba River to Be Cleaned With Central Govt Assistance: Minister Mons Joseph
Next Story