70ലധികം ഫോണുകൾ വീണ്ടെടുത്ത് പമ്പ പൊലീസ്
text_fieldsപത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പഭക്തരുടെ നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നതിനായി സെപ്റ്റംബർ മാസം നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 70 ലധികം ഫോണുകൾ പമ്പ പൊലീസ് കണ്ടെത്തി. സി.ഇ.ഐ.ആർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തു ബ്ലോക്ക് ചെയ്തിരുന്ന ഫോണുകൾ ഉപയോഗിച്ചിരുന്ന ആളുകളെ ഫോൺ വഴി ബന്ധപ്പെട്ടും, നോട്ടീസ് നൽകിയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഉടമസ്ഥന് പാഴ്സലായി അയച്ചു കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. 10 ലക്ഷത്തിലധികം മൂല്യമുള്ള ഫോണുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം പത്തനംതിട്ട സൈബർ പൊലീസ് ഉദ്യോഗസ്ഥരും പമ്പ പൊലീസ് ഇൻസ്പെക്ടർ സി.കെ മനോജിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ ഇരുപതിലധികം പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

