Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓടിക്കളിച്ച വിദ്യാലയ...

ഓടിക്കളിച്ച വിദ്യാലയ മുറ്റത്ത്​ ചലനമറ്റ്​ സഹപാഠികൾ

text_fields
bookmark_border
ഓടിക്കളിച്ച വിദ്യാലയ മുറ്റത്ത്​ ചലനമറ്റ്​ സഹപാഠികൾ
cancel
camera_alt

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങിമ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃതദേ​ഹ​ങ്ങ​ൾ ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി

സ്‌​കൂ​ളിൽ പൊ​തു​ദ​ർ​ശ​ത്തി​ന്​ വെ​ച്ച​പ്പോ​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളും

അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും 

പ​ത്ത​നം​തി​ട്ട: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ്​​ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ​ക്കും ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി ന​ൽ​കി നാ​ട്.

ഇ​ല​വും​തി​ട്ട മു​ട്ട​ത്തു​കോ​ണം എ​രു​ത്തി​പ്പാ​ട് വീ​ട്ടി​ല്‍ എ.​കെ സു​ഭാ​ഷ്​ -സ്‌​മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്രീ​ശ​ര​ണ്‍ (15), ഓ​മ​ല്ലൂ​ര്‍ ചീ​ക്ക​നാ​ല്‍ ചാ​ക്കാം പു​റ​ത്ത് വീ​ട്ടി​ല്‍ ബി​നോ​യി തോ​മ​സ്​ -എ.​ജി ബി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഏ​ബ​ല്‍ ബി. ​തോ​മ​സ്​ (16) എ​ന്നി​വ​രാ​ണ്‌ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്‌​ച മു​ള്ള​നി​ക്കാ​ട്ട് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മു​ങ്ങി മ​രി​ച്ച​ത്.

മു​ള്ള​നി​ക്കാ​​ടു​ള്ള ട​ര്‍ഫി​ല്‍ ക​ളി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്ന​ര​യോ​ടെ അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ലെ കോ​യി​ക്ക​ല്‍ ക​ട​വി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ അ​ഞ്ചം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രാ​ണ്​ ദു​ര​ന്ത​ത്തി​ന്​ ഇ​ര​യാ​യ​ത്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ അ​വ​ർ ഓ​ടി​ക്ക​ളി​ച്ചു​ന​ട​ന്ന ഓ​മ​ല്ലൂ​ർ ആ​ര്യ ഭാ​ര​തി ഹൈ​സ്കൂ​ൾ മു​റ്റ​ത്തേ​ക്ക്​ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും പ​രി​സ​രം ജ​ന​സ​ഞ്ച​യ​മാ​യി.കൂ​ട്ടു​കാ​രു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​ത്തി​ന്​ മു​ന്നി​ൽ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും മ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ളും വി​ങ്ങി​പ്പൊ​ട്ടി.

ഇ​വി​ടെ പൊ​തു​ദ​ർ​​ശ​നത്തി​ന്‌ വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന്‌ പേ​രെ​ത്തി. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം കു​ട്ടി​ക​ൾ​ക്ക്‌ ആ​ദ​ര​മ​ർ​പ്പി​ച്ച്‌ നീ​ങ്ങി. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം എ​ത്തി​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​റോ​ളം പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം വീ​ടു​ക​ളി​ലേ​ക്ക്‌ വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യി.

വീ​ടു​ക​ളി​ലും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ​ക്ക്‌ അ​നേ​കം​പേ​ർ സാ​ക്ഷി​യാ​യി. ശ്രീ​ശ​ര​ണി​നെ പ​ക​ൽ ഒ​ന്നോ​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ്‌ സം​സ്‌​ക​രി​ച്ച​ത്‌.

ഏ​ബ​ലി​ന്റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നും ച​ട​ങ്ങു​ക​ൾ​ക്കും ശേ​ഷം 2.30ഓ​ടെ ഓ​മ​ല്ലൂ​ർ ചാ​ലി​ങ്ക​ര സെ​ന്റ്‌​പീ​റ്റേ​ഴ്‌​സ്‌ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ സം​സ്‌​ക​രി​ച്ചു.

മു​ള്ള​നി​ക്കാ​ടി​ന്‌ സ​മീ​പ​ത്തെ കോ​യി​ക്ക​ൽ ക​ട​വി​ൽ 20 അ​ടി​യോ​ളം താ​ഴ്‌​ച​യി​ലേ​ക്ക്‌ മു​ങ്ങി​ത്താ​ഴ്​​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബ ഡൈ​വേ​ഴ്‌​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ന്ന്​ ഒ​രു​മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ്​​ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Other classmates running and playing in the school yard
Next Story