Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ;...

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ; ജി​ല്ല​യി​ൽ 130 കേ​സു​ക​ൾ, 140 അ​റ​സ്റ്റ്

text_fields
bookmark_border
ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ; ജി​ല്ല​യി​ൽ 130 കേ​സു​ക​ൾ, 140 അ​റ​സ്റ്റ്
cancel

പ​ത്ത​നം​തി​ട്ട: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച​ശേ​ഷം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല പൊ​ലീ​സ്. ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 650ല​ധി​കം റെ​യ്ഡു​ക​ളാ​ണ്​ ഇ​തി​ന​കം ന​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല ഡാ​ൻ​സാ​ഫ് ടീം ​വ​ൻ​തോ​തി​ൽ ല​ഹ​രി മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നും അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ൾ ഉ​ള്ള ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും നി​ര​വ​ധി കേ​സു​ക​ൾ​ക്ക് തു​മ്പു​ണ്ടാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മി​ന് പു​റ​മേ അ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ നാ​ല് പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ വീ​തം അ​ട​ങ്ങു​ന്ന അ​ഞ്ച് സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മു​ക​ളും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ജി​ല്ല പൊ​ലീ​സി​ന് ക​രു​ത്താ​യി മു​ഴു​സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ 23 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ഓ​രോ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നു.

ജി​ല്ല ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം കൈ​മാ​റി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് വി​വി​ധ​ത​ര​ത്തി​ലു​ള്ള ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, ക​ച്ച​വ​ടം എ​ന്നി​വ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള 250ഓ​ളം സ്ഥ​ല​ങ്ങ​ൾ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും കോ​ള​ജ് പ​രി​സ​ര​ങ്ങ​ളും പൊ​ലീ​സി​ന്റെ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.

മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ച്ച ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ (ദി ​നാ​ർ​ക്കോ ഹ​ണ്ട്) പ​ദ്ധ​തി 10 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 83 കേ​സു​ക​ളും, ക​ഞ്ചാ​വ്, എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ആ​യി ബ​ന്ധ​പ്പെ​ട്ട് 47 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യി​ൽ 130 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 140 പേ​ർ അ​റ​സ്റ്റി​ലാ​യി. ല​ഹ​രി വി​പ​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLocal NewsOperation Toofan
News Summary - Operation Toofan; 130 cases, 140 arrests in the district
Next Story