ജില്ല സ്റ്റേഡിയത്തില്‍ 'ഫിറ്റാ'കാൻ 'മലയോരറാണി'
text_fieldsപത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലെ ഓപൺ ജിമ്മായ മലയോരറാണിയുടെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി വീണ ജോർജ് ഫിറ്റ്നസ് ഉപകരണത്തിൽ കയറിയപ്പോൾ
പത്തനംതിട്ട: ജീവിതശൈലിയിലെ മാറ്റങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളിൽനിന്നുള്ള മോചനത്തിന് വ്യായാമം ആവശ്യമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ജില്ല സ്റ്റേഡിയത്തിലെ ഓപൺ ജിമ്മായ 'മലയോരറാണി'യുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനീകരിച്ച് ജില്ല സ്റ്റേഡിയം നിർമിക്കുമ്പോൾ ഓപൺ ജിമ്മിെൻറ പ്രാധാന്യമേറുമെന്നും മന്ത്രി പറഞ്ഞു.
ഓപൺ ജിമ്മിലേക്ക് ആവശ്യമായ അഞ്ച് ഉപകരണം ജെ.സി.ഐ പത്തനംതിട്ട ക്വീൻസാണ് 4.75 ലക്ഷം രൂപ വിനിയോഗിച്ച് നൽകിയത്. ആരോഗ്യ മേഖലക്ക് കൈത്താങ്ങേകാൻ ജെ.സി.ഐ പത്തനംതിട്ട ക്വീൻസിെൻറയും നഗരസഭയുടെയും ജില്ല സ്പോർട്സ് കൗൺസിലിെൻറയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ജില്ല സ്പോർട്സ് കൗൺസിലിനാണ് നടത്തിപ്പ് ചുമതല.
ജിം ഉപകരണങ്ങളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈനും ജിമ്മിെൻറ സ്വിച്ച്ഓൺ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറും നിർവഹിച്ചു. ജെ.സി.ഐ പത്തനംതിട്ട ക്വീൻസ് പ്രസിഡന്റ് ആൻ ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ അന്തർദേശീയ ഫുട്ബാൾതാരം കെ.ടി. ചാക്കോ, ജെ.സി.ഐ ഭാരവാഹികളായ രമ്യ കെ. തോപ്പിൽ, ചിത്ര വിനോദ്, ലീതു മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

