11 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
text_fieldsകട്ടപ്പന: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവിൽപന നടത്തിയ വിജയവിലാസം മധു (48) പിടിയിൽ. അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശംവെച്ച് വിൽപന നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്.കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും വണ്ടന്മേട് പൊലീസും ചേർന്നാണ് പിടികൂടിയത്.
പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യവിൽപന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. പുളിയന്മല ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ കാറിൽ മദ്യവിൽപന നടത്തിവന്നിരുന്നതായി പൊലീസ് പറയുന്നു ചുമട്ടുതൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യവിൽപന ചെയ്തുകൊണ്ടിരുന്നത്.
ഇതിനുമുമ്പും അളവിൽ കവിഞ്ഞ മദ്യം കൈയിൽ സൂക്ഷിച്ച് വിൽപന നടത്തിയതിന് എക്സൈസ് പിടികൂടി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോൻ, എസ്.ഐ മഹേഷ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ ജോർജ്, പി.ജെ. സിനോജ് , സിനോജ് ജോസഫ്, അനീഷ് വിശ്വംഭരൻ, സി.പി.ഒമാരായ സുബിൻ, ശ്രീകുമാർ, വി.കെ. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

