എ.ടി.എം മെഷീൻ പൊളിച്ച് കവർച്ചയ്ക്ക് ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ
text_fieldsപ്രവീണ്‍
കലഞ്ഞൂര്‍: കലഞ്ഞൂര്‍ ഗവ. ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള ഗ്രാമീണ്‍ ബാങ്ക് എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടല്‍ കൊന്നേലയ്യം ഈട്ടിവിളയില്‍ വടക്കേതില്‍ പ്രവീണിനെയാണ് (21) വീട്ടില്‍നിന്ന് പിടികൂടിയത്.
കഴിഞ്ഞ രാത്രി 12ഓടെയാണ് സംഭവം. കൗണ്ടറിനുള്ളില്‍ കടന്ന പ്രവീൺ എ.ടി.എം മെഷീന് പൊളിച്ച് കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഈസമയം അലാറം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം അറിഞ്ഞു. ശ്രമം ഉപേക്ഷിച്ചു ഇയാൾ സ്ഥലം വിട്ടു. പക്ഷേ, സി.സി ടി.വിയില്‍ ഇയാളുടെ മുഖം പതിഞ്ഞിരുന്നു. ബാങ്കിന്റെ ശാഖയോട് ചേര്‍ന്നുതന്നെയാണ് എ.ടി.എം കൗണ്ടര്‍.
സുരക്ഷാ ചുമതലയുള്ള ഏജന്‍സി, അലാറം മുഴങ്ങിയപ്പോള്‍ തന്നെ, മാനേജര്‍ കൊല്ലം തൊടിയൂര്‍ സ്വദേശി ജെനു ജാസിനെ വിളിച്ചറിയിച്ചു. ഒപ്പം പൊലീസ് സ്റ്റേഷനിലും അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസില്‍ അതിക്രമിച്ചുകയറി ക്ലാസ് മുറികളുടെയും എന്‍.സി.സി റൂമിന്റെയും ജനലുകളും സ്കൂള്‍ പരിസരത്തുണ്ടായിരുന്ന കാറുകളുടെയും കടകളുടെയും ഗ്ലാസുകളും സി.സി ടി.വികളും നശിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. കോന്നി ഡിവൈ.എസ്.പി ടി.രാജപ്പന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

