ഓണനിറവിൽ വിപണി
text_fieldsപത്തനംതിട്ട: കൃഷി-സഹകരണ-സപ്ലൈകോ ഓണം മേളകൾ സജീവമായതോടെ ഓണനിറവിൽ വിപണി. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാർ മേളകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമെന്നതിനാൽ പല സപ്ലൈകോ സ്റ്റോറുകളും ഉപഭോക്താക്കളാൽ നിറയുന്നതാണ് സ്ഥിതി. പൊതുമാർക്കറ്റിലും വിൽപന വർധിച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ എത്തക്ക വിൽപനയും സജീവമാണ്. പത്തനംതിട്ട നഗരത്തിൽ രണ്ട് കിലോക്ക് നൂറ് രൂപയെന്ന നിരക്കിലാണ് പച്ചക്കായ വിൽപന. മാങ്ങ, നാരങ്ങ എന്നിവയും വലിയതോതിൽ വിറ്റഴിയുന്നുണ്ട്.
അടൂർ: കൃഷി കുപ്പിന്റെ ജില്ലതല ഓണച്ചന്ത അടൂരില്‍ ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ഡി. സജി അധ്യക്ഷത വഹിച്ചു. ആദ്യവില്പന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ നിര്‍വഹിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മാത്യു എബ്രഹാം, കൃഷി അസി. ഡയറക്ടര്‍ റോണി വര്‍ഗീസ്, കൃഷി ഓഫിസര്‍ ഷിബിന്‍ ഷാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വടക്കടത്തുകാവില്‍ ആരംഭിച്ച ഓണച്ചന്ത നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിഭവങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്കാന് ഓണച്ചന്തയിലൂടെ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷത വഹിച്ചു. മറിയാമ്മ തരകന്, ടി.ഡി. സജി, കൃഷി ഓഫിസര്‍ സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്തു. നാലുവരെയാണ് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി.പി. വിദ്യാധരപ്പണികര്, എന്‍.കെ. ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, അംഗങ്ങളായ എ.കെ. സുരേഷ്, ജയാ ദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, രഞ്ജിത്ത്, ശരത്കുമാര്, സി.ഡി.എസ് ചെയര്പേഴ്സന് രാജിപ്രസാദ്, സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

