തടസ്സങ്ങൾ നീങ്ങി; ജെ.ബി.എൽ.പി.എസ് ഇനി ‘ഗവ. എൽ.പി.എസ് കുമ്മണ്ണൂർ’
text_fieldsകോന്നി: ഒടുവിൽ കുമ്മണ്ണൂർ ജെ.ബി.എൽ.പി.എസ് പൂർണതലത്തിൽ സർക്കാർ സ്കൂളായി മാറി.കുമ്മണ്ണൂർ ഗവ. എൽ.പി സ്‌കൂളിലെ അധ്യാപകരുടെ ശമ്പളം സർക്കാർ പ്രൈമറി തലത്തിൽനിന്ന് വിനിയോഗിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവായതായി കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് അറിയിച്ചത്.
കോന്നി കുമ്മണ്ണൂർ ജെ.ബി.വി.എൽ.പി സ്കൂൾ വസ്തു വകകൾ ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് കൊണ്ട് 2004 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അധ്യാപകരുടെ ശമ്പളം നൽകുന്നതിനുള്ള ശീർഷകം എയ്ഡഡ് സ്കൂൾ എന്നതിൽനിന്നും മാറ്റം വരാതിരുന്നതിനാൽ 2004 മുതൽ 18 വർഷക്കാലം കുമ്മണ്ണൂർ സ്കൂളിലെ അധ്യാപകർക്ക് ശമ്പളം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇതുവരെ സംരക്ഷിത അധ്യാപകരെ ഉപയോഗിച്ചാണ് പ്രവർത്തനം നടത്തിയിരുന്നത്.
ഈ വിഷയം സ്കൂൾ അധികൃതരും അരുവാപ്പുലം പഞ്ചായത്ത് അധികൃതരും കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രദ്ധയിൽകൊണ്ടുവന്നിരുന്നു. സ്കൂളിന്‍റെ പേര് ഗവ. എൽ.പി സ്കൂൾ, കുമ്മണ്ണൂർ എന്ന് പുനർനാമകരണം ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.