Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക​ന്നു​കു​ട്ടി...

ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ന് ഇ​നി 30,000 രൂ​പ -മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി

text_fields
bookmark_border
ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ന് ഇ​നി 30,000 രൂ​പ -മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
cancel
camera_alt

കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍സ​റി​യു​ടെ​യും ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി

പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ര്‍വ​ഹി​ക്കു​ന്നു

കു​ന്ന​ന്താ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍സ​റി​യു​ടെ​യും ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍ഷം വ​രെ 12,500 രൂ​പ​യാ​ണ് ന​ല്‍കി​യ​ത്. ക​ന്നു​കു​ട്ടി​യു​ടെ ജ​ന​നം മു​ത​ല്‍ ഉ​ള്ള പ​രി​പാ​ല​ന​ത്തി​നാ​യി ഓ​ണ്‍ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ക​ര്‍ഷ​ക​രു​ടെ ഉ​ല്‍പാ​ദ​ന ചെ​ല​വ് കു​റ​ക്കാ​ന്‍ ക​ന്നു​കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ ന​ല്‍കും. രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ ഇ ​സ​മൃ​ദ്ധ പ​ദ്ധ​തി 7.50 കോ​ടി​ക്കാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. ആ​ധു​നി​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ​ശു​ക്ക​ളെ തി​രി​ച്ച​റി​യാ​നും വി​വ​രം ശേ​ഖ​രി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. ഇ ​സ​മൃ​ദ്ധ പ​ദ്ധ​തി​യി​ലൂ​ടെ ചി​ക​ത്സാ വി​വ​ര​വും പ​ശു​ക്ക​ളു​ടെ പ്ര​ത്യു​ല്‍പാ​ദ​ന​പ​ര​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യി ല​ഭി​ക്കും.

സ്‌​കോ​ള​ര്‍ഷി​പ്പ്, പെ​ന്‍ഷ​ന്‍, മ​റ്റു ധ​ന​സ​ഹാ​യം തു​ട​ങ്ങി വ്യ​ത്യ​സ്ത ആ​നു​കൂ​ല്യം ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കു​ന്നു. ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്കാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. ആ​നു​കൂ​ല്യം എ​ല്ലാ​വ​ര്‍ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷം കൊ​ണ്ട് പാ​ലു​ല്‍പാ​ദ​നം 14 ശ​ത​മാ​നം വ​ര്‍ധി​ച്ചു. ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്റെ 85 ശ​ത​മാ​നം ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് ക്ഷീ​ര​സം​ഘം വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഡ്വ മാ​ത്യു ടി. ​തോ​മ​സ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. 60 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍സ​റി നി​ര്‍മി​ച്ച​ത്. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. എം.​ജെ. വി​ജ​യ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ടി. ​ജോ​ര്‍ജ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നി കെ. ​പി​ള്ള, എ.​എ​ച്ച്. അ​ഡീ. ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. സി​ന്ധു, എ​സ്.​എ​ല്‍.​ബി.​പി അ​ഡീ. ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി​മോ​ന്‍ ജോ​സ​ഫ്, തി​രു​വ​ല്ല എ.​ഡി.​ഡി.​എ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ദീ​പു ഫി​ലി​പ്പ് മാ​ത്യു, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡോ. ​എ​സ്. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinistercalfcareJ Chinju Rani
News Summary - Now Rs 30,000 for calf care - Minister J. Chinjurani
Next Story