Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാക്കേജ്​........

പാക്കേജ്​........

text_fields
bookmark_border
പാക്കേജ്​........
cancel
വ്യത്യസ്തമായ പദ്ധതികളുമായി കടമ്പനാട് ഗ്രാമപഞ്ചായത്ത് അടൂര്‍: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആകെ 1,62,967 (104.9 ശതമാനം) തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്‌കാരം നേടിയത്. വനിത-ബാല സൗഹൃദ ബാല പഞ്ചായത്ത് എന്ന ആശയം പ്രാവര്‍ത്തികമാക്കി തനതു പദ്ധതി നടപ്പിലാക്കി ശ്രദ്ധനേടാനും കടമ്പനാടിനു കഴിഞ്ഞു. ബാല ഗ്രാമസഭകള്‍ പൂര്‍ത്തീകരിച്ചു. ബാലസഭയില്‍ ബാലറ്റിലൂടെ 17 വാര്‍ഡിലും ബാലപഞ്ചായത്ത് പ്രതിനിധികളെ തെരഞ്ഞെടുത്തു. ഇനി ബാല പഞ്ചായത്തുകള്‍ രൂപവത്​കരിച്ച് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കും. വര്‍ക്കിങ് ഗ്രൂപ്പുകളില്‍ ബാല പ്രതിനിധികളെയും പങ്കെടുപ്പിക്കും. വനിത ഗ്രാമസഭ, വനിത ഗ്രാമപഞ്ചായത്ത് എന്നിവയിലും ഇത്തരം രീതി അനുവര്‍ത്തിക്കും. കടമ്പനാട് ചന്തയുടെ നവീകരണം 95 ശതമാനവും പൂര്‍ത്തിയായി. വനിതസൗഹൃദം പദ്ധതിയില്‍ വനിതകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്ന തരത്തില്‍ കുടുംബശ്രീ, ഐ.സി.ഡി.സി മുഖേന അവസരം ഒരുക്കും. 18 വയസ്സ്​ കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടമുള്ള തൊഴില്‍ മേഖ തെരഞ്ഞെടുക്കാം. കേരഗ്രാമം പദ്ധതിയും നെല്‍കൃഷി പദ്ധതിയും പ്രോത്സാഹിപ്പിക്കുന്ന വികസനമാണ് കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്നത്. തൊഴിലുറപ്പ്​ പദ്ധതിയിൽ 2315 കുടുംബങ്ങള്‍ക്കാണ്​ തൊഴില്‍ നല്‍കിയത്​. പ്രതീക്ഷിത തൊഴില്‍ ബജറ്റിന്‍റെ അടിസ്ഥാനത്തില്‍ 2757 സജീവ തൊഴില്‍ കാര്‍ഡുകളില്‍ 2315 (83.97 ശതമാനം) കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. ആകെ 870 പട്ടികജാതി-വര്‍ഗ കുടുംബങ്ങളില്‍ 614 (70.57 ശതമാനം) കുടുംബങ്ങള്‍ക്കും തൊഴില്‍ നല്‍കി. 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയത് 859 (46.60 ശതമാനം) കുടുംബങ്ങളാണ്. -പ്രിയങ്ക പ്രതാപ് പ്രസിഡൻറ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് PTL ADR THADDESA MIKAVU PACKAGE 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story