Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTപാക്കേജ്........
text_fieldsbookmark_border
2,29,125 തൊഴില്‍ ദിനങ്ങള്‍; കാര്‍ഷിക, ആരോഗ്യ മേഖലകളിലും മുന്നിലെത്തി ഏഴംകുളം അടൂര്‍: 2,29,125 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് മഹാത്മ പുരസ്‌കാരം നേടിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമല്ല ഗ്രാമപഞ്ചായത്ത് മികവ് പുലര്‍ത്തുന്നത്. കാര്‍ഷിക, ആരോഗ്യ മേഖലകളിലും ഏഴംകുളം മുമ്പന്തിയിലാണ്. ഏഴംകുളം, ഏനാത്ത് വില്ലേജുകളിലും വിദ്യാലയങ്ങളിലും തുമ്പൂര്‍മൂഴി മാതൃകയില്‍ മാലിന്യ സംസ്‌കരണ പ്ലാന്‍റുകള്‍ നിര്‍മിക്കും. ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 104 കോടി ചെലവാക്കി കുന്നത്തുമല കേന്ദ്രമാക്കി എല്ലാ വീട്ടുകാര്‍ക്കും കുടിവെള്ള കലക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏഴംകുളത്തെ ഏഴു കുളത്തിലും കയര്‍ഭൂവസ്ത്രം വിരിച്ച് മത്സ്യകൃഷിയും അസോള കൃഷിയും നടപ്പാക്കി. പാതകളുടെ പണികള്‍ പൂര്‍ത്തിയാകുന്നു. 176 ഗുണഭോക്താക്കള്‍ക്ക ആറുമാസം പ്രായമുള്ള പോത്തുകുട്ടികളെ നല്‍കുന്ന പദ്ധതിയില്‍ 56 പോത്തുകുട്ടികളെ വിതരണം ചെയ്തു. രണ്ടാംഘട്ടത്തില്‍ വെള്ളിയാഴച് 60 എണ്ണം കൂടി വിതരണം ചെയ്യും. ഡയാലിസിസ് യൂനിറ്റ് തുടങ്ങുവാന്‍ തീരുമാനിച്ചു. 1372 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. 8,74,73,000 രൂപയാണ് ആകെ പദ്ധതി ചെലവ്. ശരാശരി 77 തൊഴില്‍ ദിനങ്ങളില്‍ 2944 കുടുംബങ്ങള്‍ ആകെ ജോലി ചെയ്തു. 6,78,21,000 രൂപ തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ ലഭിച്ചു. -വി.എസ്. ആശ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് PTL ADR THADDESA MIKAVU PACKAGE 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
