Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:33 AM IST Updated On
date_range 21 Feb 2022 5:33 AM ISTപാക്കേജ്........
text_fieldsbookmark_border
തൊഴിലുറപ്പിൽ നൂറുമേനിയുമായി മൈലപ്ര പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ മികവാർന്ന പ്രവർത്തനവുമായി മൈലപ്ര പഞ്ചായത്ത്. മഹാത്മ പുരസ്കാരം മൈലപ്രയെ തേടി എത്തിയതിൽ ഭരണസമിതിക്കും അഭിമാനം. ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക സുനിൽ പറഞ്ഞു. 420ഓളം തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചു. ഒരു കുടുംബത്തിന് 91.01 ശതമാനം ശരാശരി തൊഴിൽ ദിനങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. പ്രതീക്ഷിത ലേബർ ബഡ്ജറ്റിന്‍റെ 111.06 ശതമാനം തുക ചെലവഴിച്ചു. തൊഴിലിൽ ഏർപ്പെട്ട 80.77 ശതമാനം തൊഴിലാളികൾക്കും 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചു. നിയമപ്രകാരം ഉള്ള കാലാവധിക്കുള്ളിൽ തന്നെ 100 ശതമാനം വേതനം നൽകി. മുൻ സാമ്പത്തികവർഷം ഏറ്റെടുത്ത പ്രവൃത്തികളിൽ 98.85 ശതമാനം സമയബന്ധിതമായി പൂർത്തീകരിച്ചു. കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട് എന്നിവയുടെ നിർമാണവും കാർഷിക ആവശ്യത്തിനായി കിണർ, കുളം നിർമാണവും ഏറ്റെടുത്തു നടപ്പാക്കാൻ സാധിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിലും വികസന പ്രവർത്തനങ്ങൾ എത്തിക്കാനും കഴിഞ്ഞു. പടം..... മൈലപ്ര പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രികാ സുനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
