Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:31 AM IST Updated On
date_range 30 Nov 2021 5:31 AM ISTപ്രവർത്തനോദ്ഘാടനം
text_fieldsbookmark_border
പത്തനംതിട്ട: കേരള പൊലീസ് അസോസിയേഷൻെറയും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻെറയും ജില്ല കമ്മിറ്റികളുടെ 2021- 23 വർഷത്തെ പ്രവർത്തനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കഴിഞ്ഞ അധ്യയനവർഷം ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു. കെ.പി.എ ജില്ല പ്രസിഡൻറ് വി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ല സെക്രട്ടറി കെ.ബി. അജി സ്വാഗതം പറഞ്ഞു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തി. അഡീഷനൽ ജില്ല പൊലീസ് സൂപ്രണ്ട് എൻ. രാജൻ, ഡിവൈ.എസ്.പി കെ. സജീവ്, ഹരി വിദ്യാധരൻ, കെ. രാജൻ പിള്ള, ആർ.സി. രാജേഷ്, ഇ. നിസാമുദ്ദീൻ, ജി. സക്കറിയ എന്നിവർ സംസാരിച്ചു. Phot.. പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റികളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
