Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: മുസ്​ലിംലീഗ് റാന്നി മേഖല ജനറൽ സെക്രട്ടറി തോമസ് മാത്യുവിനെ ഒരുസംഘം ആളുകൾ തടഞ്ഞുവെക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ മുസ്​ലിംലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി . സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. സക്കിർ ഹുസൈൻ അധ്യക്ഷതവഹിച്ചു. ദലിത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ്​ വിജയൻ വെള്ളയിൽ, അൻസാരി മന്ദിരം, അസിസ് ചുങ്കപ്പാറ, സാജിർ പേഴുംകാട്ടിൽ, ഷാൻപുള്ളോലിൽ, കെ.കെ. കൊച്ചുരാമൻ, ഷാജഹാൻ, സി.എം. സലിം, സജാദ് ഖാൻ, ഫാസിൽ തൃക്കോമല, എം.എസ്. ഷാജഹാൻ, ആസാദ് മുഹമ്മദ്, ഫൈസൽ കാച്ചാനിൽ എന്നിവർ സംസാരിച്ചു. അളവുതൂക്ക ഉപകരങ്ങൾ മുദ്ര​െവച്ച് നൽകും മല്ലപ്പള്ളി: താലൂക്കിൽ വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിച്ചുവരുന്ന അളവ് തൂക്ക ഉപകരണങ്ങൾ, ഓട്ടോ റിക്ഷയുടെ ഫെയർ മീറ്റർ എന്നിവ ലോക്ഡൗൺ കാലഘട്ടങ്ങളിൽ മുദ്രപതിപ്പിക്കാൻ കഴിയാതെ മുടങ്ങിയവ ഫൈൻ കൂടാതെ മുദ്രപതിക്കാവുന്നതാണ്. വ്യാപാര സ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങൾ 28നും ഓട്ടോ റിക്ഷയുടെ ഫെയർ മീറ്റർ 29ന്​ രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നു വരെയും ഓഫിസിൽ പുനഃപരിശോധന നടത്തി മുദ്രചെയ്ത് നൽകുന്നതാണെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. ഫോൺ: 8281698034.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story