Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2021 5:33 AM IST Updated On
date_range 14 Feb 2021 5:33 AM ISTപ്രവർത്തകയോഗം
text_fieldsbookmark_border
അടൂർ: ബി.ജെ.പി അടൂർ നിയോജകമണ്ഡലം ബൂത്ത് ഉപരി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അനിൽ നെടുമ്പള്ളിൽ അധ്യക്ഷതവഹിച്ചു. സുരേഷ് ബാബു, ഷാജി ആർ.നായർ, ടി.ആർ. അജിത്കുമാർ രാജൻ പെരുമ്പാക്കാട്, വിജയകുമാർ മണിപ്പുഴ, എം.ജി. കൃഷ്ണകുമാർ, പ്രസന്നകുമാർ കുറ്റൂർ, എം.ബി. ബിനുകുമാർ, രാജേഷ് തെങ്ങമം, അഖിൽ വർഗീസ് എന്നിവർ സംസാരിച്ചു. PTL ADR 5 ബി.ജെ.പി അടൂർ നിയോജകമണ്ഡലം ഉപരി പ്രവർത്തക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ ഉദ്ഘാടനം ചെയ്യുന്നു ജനവികാരം മറച്ചുവെക്കാൻ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു -കെ.ഇ. അബ്ദുറഹ്മാൻ പത്തനംതിട്ട: ഭരണ വൈകല്യങ്ങൾ വേട്ടയാടുന്ന കേരള സർക്കാറിനെതിരെയുള്ള ജനകീയ വികാരം മറച്ചുവെക്കാനുള്ള മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുറഹ്മാൻ. ബി.ജെ.പിയെയും എസ്.ഡി.പി.െഎയെയും കൂട്ടുപിടിച്ച് വർഗീയത വളർത്തുന്ന സി.പി.എം, വർഗീയത തുലയട്ടെ എന്ന് എഴുതിെവച്ചാൽ ജനം അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 17ന് റാന്നിയിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചാരണാർഥം യു.ഡി.എഫ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച വിളംബരജാഥ പതാക ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ. കെ. ജയവർമക്ക് കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, കെ. ജയവർമ, ടി.കെ. സാജു, സതീഷ് ബാബു, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാട്ടൂർ അബ്ദുസ്സലാം, സതീഷ് പണിക്കർ, ലാലു ജോൺ, അഹമ്മദ് ഷാ, ലിജു ജോർജ്, പ്രകാശ്കുമാർ ചരളേൽ, പ്രകാശ് തോമസ്, ജോസി ഇലഞ്ഞിപ്പുറം, സാബു മരുതേൻ കുന്നിൽ, സദാശിവൻ, ഒ.എൻ. സോമശേഖര പണിക്കർ, എം.കെ.എം ഹനീഫ, തോമസ് ദാനിയേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story