Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കുളനട: പനങ്ങാട് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷവും രക്തസാക്ഷി അനുസ്മരണവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ് ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ജോർജ്കുട്ടി അധ്യക്ഷതവഹിച്ചു. പന്തളം: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷനൽ സർവിസ് സ്‌കീം, ഗൈഡ്‌സ്, മറ്റു വിദ്യാർഥികൾ എന്നിവർ ചേർന്ന്​ റാലിനടത്തി. പ്രിൻസിപ്പൽ കെ.ആർ. ഗീതദേവി ഉദ്ഘാടനം ചെയ്തു. പറന്തൽ: നാഷനൽ എക്‌സ് സർവിസ് മെൻ കോഓഡിനേഷൻ കമ്മിറ്റി പറന്തൽ യൂനിറ്റിൽ. രക്ഷാധികാരി ബി. നരേന്ദ്രനാഥ് പതാക ഉയർത്തി. കൈപ്പുഴ റെസി. അസോസിയേഷനിൽ പ്രസിഡന്‍റ്​ ടി.ജി. ദിലീപ്കുമാർ പതാകയുയർത്തി. തട്ടയിൽ: ഇടമാലി വിശ്വഭാരതി സാംസ്‌കാരികവേദി ഗ്രാമവികസന കേന്ദ്രവും നെഹ്റു യുവകേന്ദ്രയും ചേർന്ന് നടത്തിയ റാലി രക്ഷാധികാരി വി.കെ. ശശികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story