Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:42 AM IST Updated On
date_range 2 Jun 2022 5:42 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ശതാബ്ദിയുടെ നിറവിലേക്ക് പ്രവേശിച്ച വിദ്യാലയത്തിൽ നവാഗതരായെത്തിയ കുട്ടികളും രക്ഷിതാക്കളും ചേർന്ന് 100 ദീപങ്ങൾ തെളിച്ച ചടങ്ങ് വേറിട്ടതായി. 2022-27 അക്കാദമിക കാലഘട്ടത്തിലേക്കുള്ള മാസ്റ്റർപ്ലാൻ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, പി.ടി.എ പ്രസിഡന്‍റ് മനോജ് പുളിവേലിൽ, സ്കൂൾ മാനേജർ എൻ. മനോജ്, പ്രിൻസിപ്പൽ ആർ. സുനിൽ, എസ്. സന്തോഷ് കുമാർ, ഹെഡ്മിസ്ട്രസ് കെ.എസ്. ലീന, നാടക സാംസ്കാരിക പ്രവർത്തകൻ കൊടുമൺ ഗോപാലകൃഷ്ണൻ, ആർ. സുരേഷ് കുമാർ, ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. അടൂർ: കരുവാറ്റ ഗവ. മോഡൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ വടക്ക് മേഖല കമ്മിറ്റി നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. പി.ബി. ഹർഷകുമാർ ഉദ്‌ഘാടനം ചെയ്തു. ലിജു സ്കറിയ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
