നവീൻ ബാബുവിന്റെ മരണം: കമ്യൂണിസ്റ്റ് പാർട്ടിക്കാർക്കുപോലും കാട്ടുനീതി -മാത്യു കുഴൽനാടൻ എം.എൽ.എ
text_fieldsഎ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സായാഹ്ന സത്യഗ്രഹം മാത്യു കുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: നേതാക്കളുടെ താൽപര്യം സംരക്ഷിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്കാർക്കുപോലും കാട്ടുനീതിയാണ് സി.പി.എം നടപ്പാക്കുന്നതെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരമാണ് നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ കുടുംബത്തോടുള്ള സി.പി.എം നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അട്ടിമറിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച സായാഹ്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഴൻനാടൻ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

