Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെയിന്‍റിങ്​...

പെയിന്‍റിങ്​ തൊഴിലാളിയുടെ ദുരൂഹ മരണം; നീതികിട്ടാതെ കുടുംബം

text_fields
bookmark_border
painting worker death
cancel
camera_alt

ജോ​ജ​ൻ അ​ല​ക്​​സ്

പ​ത്ത​നം​തി​ട്ട: പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി​യാ​യ തു​മ്പ​മ​ൺ സ്വ​ദേ​ശി ജോ​ജ​ൻ അ​ല​ക്​​സി​നെ​ (36) ക്രൂ​ര മ​ർ​ദ​ന​മേ​റ്റ്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ടും​ബം നീ​തി കി​ട്ടാ​തെ വ​ല​യു​ന്നു. 47 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും​ പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​​ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യി​ട്ടി​ല്ല.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ളൊ​ന്നും എ​ഫ്.​​ഐ.​ആ​ർ പ​ക​ർ​പ്പി​ലി​ല്ലെ​ന്ന്​ ജോ​ജ​ന്‍റെ സ​ഹോ​ദ​രി ജി​സ അ​ല​ക്സും ഇ​വ​രു​ടെ ഭ​ർ​ത്താ​വ്​ ​കെ.​ജെ. റോ​യി​യും പ​ത്ത​നം​തി​ട്ട പ്ര​സ്​​ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബാ​ലി​ശ​മാ​യ വി​വ​ര​ങ്ങ​ളാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ​ന്ത​ളം പൊ​ലീ​സ്​ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും സ്​​റ്റേ​ഷ​നി​ൽ എ​ത്തു​മ്പോ​ൾ കു​റ്റ​വാ​ളി​ക​ളെ പോ​​ലെ​യാ​ണ്​ ത​ങ്ങ​ളോ​ട്​ പെ​രു​മാ​റു​ന്ന​തെ​ന്നും കു​ടും​ബം പ​റ​യു​ന്നു.

തു​മ്പ​മ​ൺ പാ​ണ്ടി​യാം​തു​ണ്ടി​ൽ കി​ഴ​ക്കേ​തി​ൽ ജോ​ജ​നെ ക​ഴി​ഞ്ഞ ജ​നു​വ​രി 31ന്​ ​രാ​വി​ലെ മു​ത​ലാ​ണ്​ കാ​ണാ​താ​യ​ത്. പി​ന്നീ​ട്​ ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ തു​മ്പ​മ​ൺ പ​മ്പ്​ പാ​ല​ത്തി​ന്​ സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളും പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ത​ല​ക്ക്​ പി​ന്നി​ൽ ക​ണ്ടെ​ത്തി​യ മു​റി​വ്​ ആ​മ ക​ടി​ച്ച​താ​യാ​ണ്​ പൊ​ലീ​സ്​ രേ​ഖ​​​പ്പെ​ടു​ത്തി​യ​ത്.

കാ​ണാ​താ​യ ദി​വ​സം വൈ​കീ​ട്ട്​ തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ന്​ സ​മീ​പം വ​രെ ജോ​ജ​ൻ എ​ത്തു​ന്ന​ത്​ പ​ഞ്ചാ​യ​ത്തി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ കു​ടും​ബം സം​ശ​യി​ക്കു​ന്ന വ്യ​ക്​​തി ര​ണ്ട്​ ദി​വ​സം കൈ​വ​ശം സൂ​ക്ഷി​ച്ചു. ഇ​തി​ലേ​ക്ക്​ നാ​ട്ടു​കാ​ർ തു​ട​ർ​ച്ച​യാ​യി വി​ളി​ച്ചി​ട്ടും ഫോ​ൺ എ​ടു​ക്കാ​ൻ ഇ​യാ​ൾ ത​യാ​റാ​യി​ല്ല. പ​ല​​പ്രാ​വ​ശ്യം വീ​ട്ടി​ലെ​ത്തി​യി​ട്ടും ഫോ​ൺ കൈ​വ​ശ​മു​ള്ള വി​വ​രം ഇ​​യാ​ൾ കു​ടും​ബ​ത്തി​നെ അ​റി​യി​ച്ചു​മി​ല്ല. കാ​ണാ​താ​യ ദി​വ​സം നാ​ലു​പേ​ർ ഒ​രു​മി​ച്ച്​ മ​ദ്യ​പി​ച്ചി​രു​ന്നു. വ്യാ​പാ​രി​യാ​യ ഇ​യാ​ൾ അ​ന്നേ​ദി​വ​സം രാ​ത്രി 8.30ന്​ ​വീ​ട്ടി​​ലെ​ത്തി​യെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ രാ​ത്രി 11ന്​​ ​എ​ത്തി​യെ​ന്നാ​ണ്​ ഇ​യാ​ളു​ടെ ഭാ​ര്യ പൊ​ലീ​സി​ൽ​ ന​ൽ​കി​യ മൊ​ഴി.

സ്​​ഥ​ലം എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ ഇ​യാ​ൾ അ​വ​സാ​നം മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സി​ന്​ കൈ​മാ​റി​യ​തെ​ന്ന്​ കു​ടും​ബം പ​റ​യു​ന്നു. മൊ​ബൈ​ലി​ലെ വി​വ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യും സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും പ​റ​യു​ന്നു. കാ​ണാ​താ​കു​ന്ന​തി​ന്​ ര​ണ്ട്​ ദി​വ​സം മു​മ്പ്​ ജോ​ജ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി ജ​ങ്​​ഷ​ന് സ​മീ​പം ത​ർ​ക്കം ന​ട​ന്ന​താ​യും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittapainting worker death
News Summary - Mysterious death of painting worker
Next Story