Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവി​െൻറ ദുരൂഹ മരണം:...

യുവാവി​െൻറ ദുരൂഹ മരണം: അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

text_fields
bookmark_border
യുവാവി​െൻറ ദുരൂഹ മരണം: അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍
cancel
camera_alt

നസീബ്​

പ​ത്ത​നാ​പു​രം: തോ​ട്ടി​ല്‍ വീ​ണ് യു​വാ​വ്​ മ​രി​ച്ച​തി​ൽ ദൂ​രു​ഹ​ത​യു​ണ്ടെ​ന്നും തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി.

പ​ത്ത​നാ​പു​രം കു​ണ്ട​യം കു​ഴ​വ​ക്കാ​ട് ന​സീ​ബ് മ​ൻ​സി​ൽ നാ​സ​ർ ഖാ​ന്‍-​ഉ​മൈ​ബാ​ള്‍ ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​സീ​ബി​െൻറ മ​ര​ണ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണ ആ​വ​ശ്യം. ന​വം​ബ​ര്‍ 30ന്​ ​പി​ട​വൂ​ർ പ​ട്ടാ​ഴി റോ​ഡി​ൽ ത​ണ്ടാ​ൻ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ക​ല്ല​ട​യാ​റി​നോ​ട് ചേ​ർ​ന്ന തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 28ന്​ ​രാ​വി​ലെ സു​ഹൃ​ത്ത് വി​ളി​ച്ച​തി​ന് ശേ​ഷ​മാ​ണ് ന​സീ​ബ് വീ​ട്ടി​ല്‍നി​ന്ന്​ പോ​യ​ത്.

വൈ​കു​ന്നേ​ര​വും മാ​താ​വു​മാ​യി ന​സീ​ബ് ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു. രാ​ത്രി ഒ​മ്പ​തി​ന്​ ശേ​ഷം ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. 29ന്​ ​മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​ത്ത​നാ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. തി​ര​ച്ചി​ലി​ല്‍ ക​ല്ല​ട​യാ​റി​ന് സ​മീ​പ​ത്തെ ത​ണ്ടാ​ന്‍ക​ട​വി​ല്‍ നി​ന്നും ന​സീ​ബി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​സീ​ബി​നെ കാ​ണാ​താ​യ​തി​ന് അ​ടു​ത്ത ദി​വ​സം സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ വീ​ട്ടി​ലെ​ത്തി മാ​താ​വി​െൻറ​യും സ​ഹോ​ദ​രി​യു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍ വാ​ങ്ങു​ക​യും ന​സീ​ബി​നെ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്.

സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ക്ക്​ ന​സീ​ബ് പ​ണം ക​ടം കൊ​ടു​ത്തി​രു​​ന്ന​താ​യും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്കും പ​ത്ത​നാ​പു​രം എം.​എ​ല്‍.​എ​ക്കും ഇ​വ​ര്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ഐ.​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ന​സീ​ബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittainvestigationmysterious death
News Summary - Mysterious death of a young man: Parents want an inquiry
Next Story