Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാമൂഹിക സുരക്ഷ പെൻഷനും...

സാമൂഹിക സുരക്ഷ പെൻഷനും മൈലപ്ര ബാങ്കിൽ പണമില്ല

text_fields
bookmark_border
സാമൂഹിക സുരക്ഷ പെൻഷനും മൈലപ്ര ബാങ്കിൽ പണമില്ല
cancel
Listen to this Article

പ​ത്ത​നം​തി​ട്ട: പാ​വ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ ന​ൽ​കാ​നും മൈ​ല​പ്ര സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​മി​ല്ല. സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​ണെ​ങ്കി​ലും ബാ​ങ്ക്​ നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​നും ബാ​ങ്കി​ന്​ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

മാ​സ​ങ്ങ​ളാ​യി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​താ​യ​തോ​ടെ പെ​ൻ​ഷ​ൻ​കാ​ർ വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി പെ​ൻ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ​ണം കി​ട്ടാ​താ​യ​തോ​ടെ ബാ​ങ്കി​ൽ വ​ലി​യ ബ​ഹ​ള​മാ​യി​രു​ന്നു.

നൂ​റു​ക​ണ​ക്കി​ന് പെ​ൻ​ഷ​ൻ​കാ​രാ​ണ് ഈ ​നി​ല​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. മ​രു​ന്നു​വാ​ങ്ങാ​ൻ പോ​ലും പ​ണ​മി​ല്ലാ​തെ ഇ​വ​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ഇ​തി​ൽ ഗു​രു​ത​ര രോ​ഗം​ബാ​ധി​ച്ച​വ​രു​മു​ണ്ട്. സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രൊ​ക്കെ അ​ക്കൗ​ണ്ട് മാ​റ്റാ​ൻ അ​പേ​ക്ഷ​ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച​യും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​ക്ഷേ​പ​ക​ർ ബാ​ങ്കി​ൽ എ​ത്തി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണ്. ഏ​റെ​നേ​രം കാ​ത്തി​രു​ന്ന​ശേ​ഷം നി​രാ​ശ​രാ​യി മ​ട​ങ്ങും. ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​വും പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaMylapore Bank
News Summary - Mylapore Bank also has no money for Social Security pension
Next Story