അമ്മ ബ്ലോക്ക് മെംബർ, മകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്
text_fieldsഅശ്വതി വിനോദും അമ്മ പ്രസന്ന രാജനും
പന്തളം: മകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്. അമ്മ മറ്റൊരു ബ്ലോക്ക് പഞ്ചായത്ത് അംഗം. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി.എമ്മിലെ അശ്വതി വിനോദാണ്. വള്ളിക്കോട് പഞ്ചായത്ത് അംഗമായിരുന്ന അമ്മ പ്രസന്ന രാജൻ ഇപ്പോൾ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. വള്ളിക്കോട് പ്ലാങ്കുട്ടത്തിൽ പി.ആർ. രാജെൻറ ഭാര്യയാണ്.
പന്തളം ബ്ലോക്കിലെ 13ാം ഡിവിഷനിൽനിന്നാണ് അശ്വതി വിജയിച്ചത്. പഠനകാലം മുതൽ ഇടതുപക്ഷത്തിനൊപ്പമാണ് യാത്ര. ബി.എസ്സി, എച്ച്.ഡി.സി ബിരുദധാരിയാണ്. ആറന്മുള നിരവിളാകം കൈലാസിൽ വി. വിനോദിെൻറ ഭാര്യയാണ്. രണ്ടാം ക്ലാസുകാരൻ സ്വാത്വിക് വി. ദേവ്, നാലു വയസ്സുകാരൻ ദർഷിത്ത് ദേവ് എന്നിവർ മക്കളാണ്.