Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട നഗരത്തിൽ ആധുനിക മാലിന്യ സംസ്കരണ യൂനിറ്റുകൾ ഒരുങ്ങുന്നു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട നഗരത്തിൽ ആധുനിക മാലിന്യ സംസ്കരണ യൂനിറ്റുകൾ ഒരുങ്ങുന്നു
cancel

പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ആ​ക്കം കൂ​ട്ടാ​ൻ സ്വ​ച്ഛ്​ ഭാ​ര​ത് മി​ഷ​ന്റെ​യും ലോ​ക ബാ​ങ്കി​ന്റെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക വി​ൻ​ട്രോ ക​മ്പോ​സ്റ്റ് യൂ​നി​റ്റും എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​നി​റ്റും ന​ഗ​ര​ത്തി​ൽ ഒ​രു​ങ്ങു​ന്നു.

ആ​റ് ട​ൺ ശേ​ഷി​യു​ള്ള വി​ൻ​ട്രോ ക​മ്പോ​സ്റ്റ് യൂ​നി​റ്റി​ന് കേ​ന്ദ്ര വി​ഹി​ത​മാ​യ 34.5 ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന വി​ഹി​ത​മാ​യ 22.77 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ വി​ഹി​ത​മാ​യ 50.73 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് അ​ട​ങ്ക​ൽ തു​ക​യാ​യി 1.08 കോ​ടി രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

മൂ​ന്ന​ര ട​ൺ ജൈ​വ​മാ​ലി​ന്യം ഒ​രു മാ​സം​കൊ​ണ്ട് വ​ള​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന എ​യ്​​റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​നി​റ്റാ​ണ് ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ പ​ദ്ധ​തി. ഓ​രോ ദി​വ​സ​വും ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം ഇ​നോ​ക്കു​ലം ച​കി​രി​ച്ചോ​റ് എ​ന്നി​വ ചേ​ർ​ത്ത് നി​ശ്ചി​ത അ​ള​വി​ലു​ള്ള കൂ​ന​ക​ളാ​ക്കി സ്വാ​ഭാ​വി​ക ജൈ​വ​വ​ള​മാ​ക്കി മാ​റ്റു​ന്ന​താ​ണ് പ​ദ്ധ​തി. നി​ല​വി​ലു​ള്ള ജൈ​വ- അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്താ​ൻ ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ 90.3 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്ക​ത്.

തു​മ്പൂ​ർ​മു​ഴി യൂ​നി​റ്റു​ക​ളു​ടെ ന​വീ​ക​ര​ണം, പു​തി​യ​വ സ്ഥാ​പി​ക്ക​ൽ, മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര ന​വീ​ക​ര​ണം, അ​റ്റ​കു​റ്റ​പ്പ​ണി, അ​ഗ്നി ​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്ക​ൽ, മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കാ​യി ശു​ചി​മു​റി, സോ​ർ​ട്ടി​ങ് ടേ​ബി​ൾ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ലു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യെ ഒ​ഴി​വാ​ക്കി ന​ഗ​ര​സ​ഭ​യു​ടെ ത​ന​താ​യ സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​റി അ​ല​ക്സ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​രം​തി​രി​ച്ച് സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​ജൈ​വ​മാ​ലി​ന്യം ഉ​ട​ൻ നീ​ക്കാ​നും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷം മു​മ്പ് ചു​മ​ത​ല​യേ​ൽ​ക്കു​മ്പോ​ൾ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്ക് ഏ​റ്റ​വും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത് ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന 55 മാ​ലി​ന്യ​ക്കൂ​ന​ക​ളാ​ണ്. എ​ന്നാ​ൽ, ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളും ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള ന​ട​പ്പാ​ക്ക​ലും ഫ​ല​ത്തി​ൽ ന​ഗ​ര​ത്തി​ന്റെ വി​ധി മാ​റ്റി​യെ​ഴു​തു​ക​യാ​ണ്.

സ​ബ്സി​ഡി നി​ര​ക്കി​ൽ 1000 ക​മ്പോ​സ്റ്റ് യൂ​നി​റ്റ്

‘എ​ന്റെ മാ​ലി​ന്യം എ​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം’ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 1000 ക​മ്പോ​സ്റ്റ് യൂ​നി​റ്റു​കൂ​ടി ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കും. 90 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കി റി​ങ് ക​മ്പോ​സ്റ്റ്, ബ​യോ​ബി​ൻ സം​വി​ധാ​ന​ങ്ങ​ളാ​ണ് ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

3752 രൂ​പ വി​ല​യി​ൽ ര​ണ്ട് റി​ങ് ക​മ്പോ​സ്റ്റ് യൂ​നി​റ്റ്​ ഉ​ൾ​പ്പെ​ടു​ത്തി​യ സം​വി​ധാ​നം 375 ഉ​പ​ഭോ​ക്തൃ വി​ഹി​ത​മാ​യി ഈ​ടാ​ക്കി ന​ൽ​കും. മൂ​ന്ന് ബി​ന്നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബ​യോ​ബി​ൻ യൂ​നി​റ്റി​ന് 2161 രൂ​പ​യാ​ണ് വി​ല. ഇ​തി​ന് 216 രൂ​പ​യാ​ണ് ഉ​പ​ഭോ​ക്തൃ വി​ഹി​ത​മാ​യി ന​ഗ​ര​സ​ഭ ഈ​ടാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modern waste management units are coming up in the city
Next Story