കാതോലിക്കേറ്റ് സ്കൂളിൽ മാതൃക പോളിങ് സ്റ്റേഷന്
text_fieldsആറന്മുള മണ്ഡലം ആനപ്പാറ സർക്കാർ എൽ.പി സ്കൂൾ ബൂത്ത് നമ്പർ 261ൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ
പത്തനംതിട്ട: ജില്ല ഭരണകൂടം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മാതൃക പോളിങ് സ്റ്റേഷന് ഒരുക്കിയത്. ഹെല്പ് ഡെസ്ക്, വിശ്രമത്തിനുള്ള കാത്തിരിപ്പ് കേന്ദ്രം, സ്വീപ് സെല്‍ഫി പോയിന്റ് എന്നിവ ഉള്‍പ്പെടെ വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യം 255 ാം നമ്പർ ബൂത്തിലുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാൻ പ്രത്യേക റാമ്പും ഏര്‍പ്പെടുത്തി.
ശാന്തമായ വോട്ടിംഗ് അനുഭവത്തിനായി 'കാം സോണ്‍' ഏരിയയും ഉണ്ട്. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ബൂത്ത്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി മണ്‍കുടങ്ങളിലാണ് കുടിവെള്ളം നൽകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) നിര്‍ദേശം പൂര്‍ണമായും പാലിച്ചായിരുന്നു ക്രമീകരണം. പത്തനംതിട്ടയുടെ വോട്ട് ചരിത്രം ഉള്‍ക്കൊള്ളുന്ന ചിത്രപ്രദര്‍ശനവും ഒരുക്കി. 644 വോട്ടര്‍മാരായിരുന്നു ബൂത്തിലുള്ളത്.
വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവം നല്‍കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനുമാണ് ജില്ല ഭരണകൂടം മാതൃക പോളിങ് സ്റ്റേഷന് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

