Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിനി സിവിൽ...

മിനി സിവിൽ സ്​റ്റേഷനെത്തി... ഇനി ‘ഹെൽമറ്റ്’​ ധരിക്കുക

text_fields
bookmark_border
മിനി സിവിൽ സ്​റ്റേഷനെത്തി... ഇനി ‘ഹെൽമറ്റ്’​ ധരിക്കുക
cancel
camera_alt

പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ കോ​ൺ​ക്രീ​റ്റ് പ്ലാ​സ്റ്റ​ർ

ത​ക​ർ​ന്ന് ക​മ്പി​ക​ൾ പു​റ​ത്തുകാ​ണു​ന്നു

പ​ത്ത​നം​തി​ട്ട: 50 ഓ​ളം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും കോ​ട​തി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ ക​യ​റു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. നോ​ക്കി​യും​ക​ണ്ടും നി​ന്നി​ല്ലെ​ങ്കി​ൽ ത​ല​യി​ൽ കോ​ൺ​ക്രീ​റ്റ്​ ക​ഷ്​​ണം വീ​ഴും. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ കെ​ട്ടി​ടം ത​ക​​​രാ​ൻ തു​ട​ങ്ങി​യി​ട്ട്​ കാ​ല​ങ്ങ​ളാ​യി. ഭ​യ​ന്നാ​ണ്​ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഇ​വി​​ടേ​ക്ക്​ വ​രു​ന്ന​ത്. കോ​ൺ​ക്രീ​റ്റ്​ ഭാ​ഗ​ങ്ങ​ൾ എ​തു​നി​മി​ഷ​വും ഇ​ള​കി വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ഭാ​ഗ്യം​കൊ​ണ്ട്​ ആ​ളു​ക​ളു​ടെ ത​ല​യി​ലേ​ക്ക്​ വീ​ണി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ മ​ഴ​സ​മ​യ​ത്ത്​ ര​ണ്ടാം നി​ല​യി​ൽ​നി​ന്നും വ​ലി​യ ശ​ബ്​​ദ​ത്തോ​ടെ കോ​ൺ​​ക്രീ​റ്റ്​ ഭാ​ഗം ഇ​ള​കി താ​ഴെ​വീ​ണു. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന ഷെ​ഡി​ന്​ മു​ക​ളി​ലാ​ണ്​ വ​ന്നു പ​തി​ച്ച​ത്. ​താ​ഴ​ത്തെ നി​ല​യി​ലെ സീ​ലിം​ഗ്​ ഭാ​ഗം മു​ഴു​വ​ൻ ഇ​ള​കി വീ​ഴു​ക​യാ​ണ്.​ ഈ ​ഭാ​ഗ​ത്ത്​ ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണാം. ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ കോ​ഴ​​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്ത്​ സ്ഥി​ര​മാ​യി സീ​ലിം​ഗ്​ ഇ​ള​കി വീ​ഴു​ന്നു​ണ്ട്​. ഇ​വി​ടെ അ​ൽ​പ​നേ​രം നി​ന്നാ​ൽ പാ​ളി​ക​ൾ ശ​രീ​ര​ത്തി​ൽ വീ​ഴും.

വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ജീ​ർ​ണി​ച്ച്​ വ്യ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ്. ചു​റ്റും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ്​ കി​ട​ക്കു​ക​യാ​ണ്.​ പൈ​പ്പു​ക​ൾ പൊ​ട്ടി മ​ലി​ന​ജ​ലം ഭി​ത്തി​ക​ളി​ൽ​കൂ​ടി ഒ​ഴു​കു​ന്നു. മൂ​ക്കു പൊ​ത്തി​വേ​ണം നി​ൽ​ക്കേ​ണ്ട​ത്. അ​ഞ്ച് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ലെ ടോ​യ്​​ല​റ്റു​ക​ൾ മു​ഴു​വ​ൻ ത​ക​ർ​ന്നു​കി​ട​ക്ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം പ​രി​സ​ര​മാ​കെ വ​മി​ക്കു​ന്നു. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​കു​ക​ളും പെ​രു​കി​യി​ട്ടു​ണ്ട്. ഭി​ത്തി​ക​ൾ സ്ഥി​ര​മാ​യി ന​ന​ഞ്ഞ്​ കെ​ട്ടി​ട​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ആ​ൽ​മ​ര​ങ്ങ​ൾ വ​ള​ർ​ന്ന് ഭീ​ഷ​ണി​യാ​യി. കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ൽ മു​റ്റം​നി​റ​യെ മാ​ലി​ന്യ​മാ​ണ്.

മു​റ്റ​ത്ത്​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​​ചെ​യ്യാ​ൻ യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ല. രാ​വി​ലെ ഒ​ൻ​പ​ത്​ മ​ണി ആ​കു​ന്ന​തോ​ടെ മു​റ്റം​മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ നി​റ​യും. ലി​ഫ്റ്റും ഇ​ട​ക്കി​ടെ ത​ക​രാ​റി​ലാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​നെ അ​ഗ്​​നി ര​ക്ഷാ​സേ​ന​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മി​നി സി​വി​ൽ​സ്​​റ്റേ​ഷ​നി​ലെ ശോ​ച്യാ​വ​സ്ഥ​ സം​ബ​ന്​​ധി​ച്ച്​ താ​ലൂ​ക്ക്​ വി​ക​സ​ന​സ​മി​തി​യി​ൽ നി​ര​ന്ത​രം പ​രാ​തി​ക​ൾ ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും ബ​ധി​ര ക​ർ​ണ്ണ​ങ്ങ​ളി​ലാ​ണ്​ പ​തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minicivil Stationpathanamtthitta
News Summary - Minicivil Station at pathanamtthitta
Next Story