Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമെഴുവേലി സഹകരണബാങ്ക്​...

മെഴുവേലി സഹകരണബാങ്ക്​ കവർച്ച: 10ാം വർഷവും വിചാരണ നീളുന്നു

text_fields
bookmark_border
മെഴുവേലി സഹകരണബാങ്ക്​ കവർച്ച: 10ാം വർഷവും വിചാരണ നീളുന്നു
cancel

പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി സ​ർ​വി​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ ക​വ​ർ​ച്ച ന​ട​ന്നു 10വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും വി​ചാ​ര​ണ ന​ട​പ​ടി നീ​ളു​ന്നു. 2011 ആ​ഗ​സ്​​റ്റ്​ 20, 21 തീ​യ​തി​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി വൈ​കു​ന്ന​താ​ണ് വി​ചാ​ര​ണ വൈ​കാ​ൻ കാ​ര​ണം. ഇ​നി ഒ​രു സാ​ക്ഷി​യെ​കൂ​ടി വി​സ്ത​രി​ച്ചാ​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന സി.​ഐ ന​ന്ദ​കു​മാ​റി​നെ​യാ​ണ് വി​സ്ത​രി​ക്കേ​ണ്ട​ത്. മ​റ്റൊ​രു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന സി.​ഐ ജ​യ​രാ​ജ് ഉ​ൾ​പ്പെ​ടെ 225 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു.

ഹൈ​േ​കാ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ. 2019വ​രെ സ​ലീം കാ​മ്പി​ശ്ശേ​രി​യാ​യി​രു​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ. വീ​ണു​പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു. പ​ക​രം ആ​ളെ നി​യ​മി​ക്കാ​ത്ത​താ​ണ് വി​ചാ​ര​ണ വൈ​കാ​ൻ കാ​ര​ണം.

സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യാ​ൽ ബാ​ങ്കി​നും നി​ക്ഷേ​പ​ക​ർ​ക്കും പ​ണ​യം ​െവ​ച്ച​വ​ർ​ക്കും ഉ​രു​പ്പ​ടി​ക​ൾ തി​രി​കെ ല​ഭി​ക്കും.

സം​ഭ​വ​ത്തി​ൽ മെ​ഴു​വേ​ലി സ്വ​ദേ​ശി വി​നു, സു​രേ​ഷ് കു​മാ​ർ, സ​ന്തോ​ഷ്, മ​നു, ബി​ജു രാ​മ​ച​ന്ദ്ര​ൻ, ഗി​രീ​ഷ്, സു​ധീ​ഷ്, ഹാ​രി ജോ​ൺ എ​ന്നീ എ​ട്ട് പ്ര​തി​ക​ളെ പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യെ​ത്തു​ട​ർ​ന്ന് 3301.330 ഗ്രാം ​സ്വ​ർ​ണം വീ​ണ്ടെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mezhuveli Co-operative Bank
News Summary - Mezhuveli Co-operative Bank robbery
Next Story