Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാര്‍ഷിക മേഖലയിലെ...

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ മാസ്​റ്റർ പ്ലാൻ –ചിറ്റയം ഗോപകുമാർ

text_fields
bookmark_border
chittayam gopakumar
cancel
camera_alt

പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചിറ്റ​യം ഗോ​പ​കു​മാ​ര്‍ സംസാരിക്കുന്നു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​ക​സ​ന​രം​ഗ​ത്ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​ദ​വി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യ​തോ​ടെ പൊ​തു​രം​ഗ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ല്‍ കു​റ​യു​മെ​ന്ന ചി​ന്ത​യി​ല്ല. ഉ​ത്ത​ര​വാ​ദി​ത്തം വ​ര്‍ധി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ചി​റ്റ​യം പ​റ​ഞ്ഞു. കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നു​ണ്ട്. കാ​ർ​ഷി​ക ജി​ല്ല​യാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​രി​ശ്ര​മം ഉ​ണ്ടാ​കും. ജി​ല്ല​യി​ലെ ക​ര്‍ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു ശ്ര​മ​മു​ണ്ടാ​കും. നെ​ല്‍കൃ​ഷി​യി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​യെ​ങ്കി​ലും വി​ള​വെ​ടു​പ്പ് പൂ​ര്‍ണ​മാ​യി​ല്ല. ക​ര്‍ഷ​ക​ര്‍ക്ക് വ​ന്‍ ന​ഷ്​​ട​മു​ണ്ടാ​യി. ചെ​റി​യ മ​ഴ പെ​യ്താ​ല്‍പോ​ലും വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്നു. നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പ​രി​ഹാ​ര നി​ര്‍ദേ​ശ​ങ്ങ​ള​ട​ങ്ങി​യ മാ​സ്​​റ്റ​ര്‍പ്ലാ​ന്‍ ത​യാ​റാ​ക്കി സ​ര്‍ക്കാ​റി​നു ന​ല്‍കും.

ഐ.​ടി മേ​ഖ​ല​യി​ലെ ഉ​പ​രി​പ​ഠ​ന​ത്തി​നു ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ളു​ണ്ടാ​ക​ണം. തീ​ര്‍ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​ക​ളും അ​നി​വാ​ര്യ​മാ​ണ്. അ​ടൂ​രി​ല്‍ എ​ല്‍.​ഡി.​എ​ഫി​നു വോ​ട്ട്​ കു​റ​യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ചു​വ​രു​ക​യാ​ണ്. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2019 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ല​ഭി​ച്ച വോ​ട്ടു​ക​ളി​ല്‍നി​ന്ന്​ വ​ന്‍കു​റ​വാ​ണ് ബി.​ജെ.​പി​ക്ക് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ പ​ല​വി​ധ​മാ​യ കാ​ര​ണ​ങ്ങ​ള​ു​ണ്ട്. ഇ​തു ക​ണ്ടെ​ത്തി വ​രു​ക​യാ​ണെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു. അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ മ​ന​സ്സി​ലു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ളാ​ണ്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​മ​ഗ്ര​വി​ക​സ​ന പ്ര​ക്രി​യ ന​ട​ന്നു​വ​രു​ക​യാ​ണ്. പു​തി​യ ബ്ലോ​ക്കി​ന് 14.5 കോ​ടി യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​ത് പൂ​ര്‍ത്തി​യാ​യാ​ല്‍ സ്‌​പെ​ഷാ​ലി​റ്റി ഡോ​ക്ട​ര്‍മാ​രെ കൂ​ടു​ത​ലാ​യി നി​യോ​ഗി​ക്കും. ഓ​ക്‌​സി​ജ​ന്‍ പ്ലാ​ൻ​റി​നു​ള്ള ന​ട​പ​ടി​ക​ളും ന​ട​ന്നു​വ​രു​ന്നു. പ​ന്ത​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍ത്താ​നു​ള്ള നി​ര്‍ദേ​ശ​മു​ള്ള​താ​ണ്. സാ​ങ്കേ​തി​ക​മാ​യി ഇ​തി​നു​ള്ള ത​ട​സ്സ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

ആം​ബു​ല​ന്‍സ് ഇ​ല്ലാ​ത്ത എ​ല്ലാ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ക്കും എം.​എ​ല്‍.​എ ഫ​ണ്ടി​ല്‍നി​ന്നു​ത​ന്നെ ഇ​തു ല​ഭ്യ​മാ​ക്കും. പ​ന്ത​ളം ബൈ​പാ​സ് ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കും. അ​ടൂ​രി​ല്‍ സാം​സ്‌​കാ​രി​ക സ​മു​ച്ച​യം ഉ​ണ്ടാ​ക​ണ​മെ​ന്നു​ള്ള ല​ക്ഷ്യം എ​ത്ര​യും വേ​ഗം സ​ഫ​ലീ​ക​രി​ക്കും. മ​ണ്ണ​ടി വേ​ലു​ത്ത​മ്പി ദ​ള​വ സ്മാ​ര​കം അ​ന്താ​രാ​ഷ്​​ട്ര പ​ഠ​ന​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു. അ​ടൂ​രി​ല്‍ ഒ​രു ശാ​സ്ത്ര കേ​ന്ദ്രം നി​ര്‍മി​ക്ക​ണ​മെ​ന്ന് താ​ൽ​പ​ര്യ​മു​ണ്ട്. ചേ​ന്നം​പു​ത്തൂ​ര്‍ കോ​ള​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ റ​വ​ന്യൂ, ഭ​വ​ന​നി​ര്‍മാ​ണ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു. പ്ര​സ്‌​ക്ല​ബ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജി. ​വി​ശാ​ഖ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chittayam gopakumaragricultural sector
News Summary - Master plan to solve problems in the agricultural sector - Chittayam Gopakumar
Next Story