Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവ് @ 150; വൃക്ഷ ചികിത്സ തുടങ്ങി

text_fields
bookmark_border
മാവ് @ 150; വൃക്ഷ ചികിത്സ തുടങ്ങി
cancel
camera_alt

പ​ന്ത​ളം തെ​ക്കേ​ക്ക​ര ത​ട്ടകി​രു​ക്ക​ഴി മ​ങ്കു​ഴി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ 150 വ​ർ​ഷം  പ​ഴ​ക്ക​മു​ള്ള മാ​വ്

പന്തളം: സ്കൂൾ മുറ്റത്തെ 150 വർഷം പഴക്കമുള്ള മാവിന് വൃക്ഷ ചികിത്സ ആരംഭിച്ചു. പന്തളം തെക്കേക്കര തട്ട, കിരുക്കഴി, മങ്കുഴി ഗവ. എൽ.പി സ്കൂളിലെ മുറ്റത്ത് 150 വർഷത്തോളം പഴക്കമുള്ള കശുമാവ് സംരക്ഷിക്കാൻ ചികിത്സ ആരംഭിച്ചത്. വൃക്ഷവൈദ്യന്മാരായ ബിനു വാഴൂർ, വിജയകുമാർ ഇഞ്ചത്താനം, ഗോപകുമാർ കങ്ങഴ, എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. വൈകീട്ടോടെ ചികിത്സ പൂർത്തിയായി.

ജൈവ വൈവിധ്യ ബോർഡ് നൽകിയ ഒന്നര ലക്ഷം രൂപ മുടക്കിയാണ് ചികിത്സ നടത്തിയത്. ബാക്കി തുക സ്കൂളിന്‍റെ ഉദ്യാന സംരക്ഷണത്തിനായി വിനിയോഗിക്കും. ആയുർവേദ കൂട്ടുകളാണ് ഉപയോഗിച്ചത്. പശുവിന്‍റെ പാൽ, നെയ്യ്, വയലിലെ ചളി, നെല്ലിക്ക, എള്ള്, തുടങ്ങി പത്തോളം വിഭവങ്ങളാണ് ചികിത്സക്ക് ഉപയോഗിച്ചത്. മാവിന്‍റെ ചുവട്ടിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് സംരക്ഷിക്കുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mango tree @ 150; Tree treatment started
Next Story