19 വർഷമായി മുങ്ങിനടന്ന പ്രതിയെ പിടികൂടി
text_fieldsരാജീവ്
പത്തനംതിട്ട: ഒരാളുടെ തലക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ പ്രതിയെ 19 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി പിടികൂടി റാന്നി പൊലീസ്. മലയാലപ്പുഴ ഏറം പൊതീപ്പാട് പുത്തൻപുരയിൽ രാജീവ് (50) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഊർജിതമാക്കിയ അന്വേഷണത്തിൽ തടിപ്പണിയും മറ്റുമായി കഴിഞ്ഞുകൂടിയ പ്രതിയെ കൂനംകരയിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇടുക്കി കാളിയാർ സ്വദേശിയായ ഇയാൾക്കെതിരെ കാളിയാർ പൊലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.
കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ അബ്കാരി കേസും നിലവിലുണ്ട്. മണക്കയത്തിന ടുത്തുവെച്ച് ഒരാളുമായി വഴക്ക് കൂടുകയും തുടർന്ന് അയാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം മുങ്ങുകയായിരുന്നു. 2006 ലാണ് സംഭവം. പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

