Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ​യോ​ധി​ക​യെ​യും...

വ​യോ​ധി​ക​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
വ​യോ​ധി​ക​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ
cancel

പ​ത്ത​നം​തി​ട്ട: പ്രാ​യ​മാ​യ സ്ത്രീ​യെ​യും അ​വ​രു​ടെ മ​ക​ളെ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പു​ളി​ക്കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​ക്കീ​ഴ്, ക​ട​പ്ര പ​രു​മ​ല വാ​ലു​പ​റ​മ്പി​ൽ താ​ഴ്ച​യി​ൽ വീ​ട്ടി​ൽ ജി​ജോ ജോ​സ​ഫ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ ജി​ജോ​യു​ടെ ബ​ന്ധു​വാ​യ സ്ത്രീ​യെ​യും മ​ക​ളെ​യു​മാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ജി​ജോ 2011ൽ ​തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ലും പ്ര​തി​യാ​ണ്.

അ​ന്ന് ഇ​യാ​ൾ ത​ന്റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വെ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും, എ​തി​ർ​ത്ത് ബ​ഹ​ളം​വെ​ച്ച പെ​ൺ​കു​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് വീ​ണ് ബോ​ധ​ര​ഹി​ത ആ​വു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ മാ​ന​ഭം​ഗ​ശ്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ആ ​കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​തി​നി​ടെ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് ഇ​പ്പോ​ൾ ബ​ന്ധു​വാ​യ സ്ത്രീ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ തി​രു​വ​ല്ല പു​ളി​ക്കീ​ഴ് മാ​വേ​ലി​ക്ക​ര, പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പു​ളി​ക്കീ​ഴ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ബോ​ധ് ച​ന്ദ്ര​ൻ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ജി​ൽ, ര​ഞ്ജു, അ​രു​ൺ ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaCrime NewsPulikeezh stationArrest
News Summary - Man remanded for assaulting elderly woman and daughter
Next Story