Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമോ​ഷ​ണ​ സ്വ​ര്‍ണം...

മോ​ഷ​ണ​ സ്വ​ര്‍ണം വി​ല്‍ക്കാ​ന്‍ സ​ഹാ​യി​ച്ച പ്ര​തി പി​ടി​യി​ല്‍

text_fields
bookmark_border
മോ​ഷ​ണ​ സ്വ​ര്‍ണം വി​ല്‍ക്കാ​ന്‍ സ​ഹാ​യി​ച്ച പ്ര​തി പി​ടി​യി​ല്‍
cancel

പ​ത്ത​നം​തി​ട്ട: ആ​ളി​ല്ലാ​ത്ത സ​മ​യം വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന്​​പേ​ർ ചേ​ർ​ന്ന്​ ക​വ​ർ​ന്ന സ്വ​ര്‍ണ​വും പ​ണ​വും വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. കൂ​ട​ല്‍ നി​ര​ത്തു​പാ​റ അ​ഞ്ചു​മു​ക്ക് പ​ടി​പ്പു​ര​വീ​ട്ടി​ല്‍ സാ​ലു​വാ​ണ്​ (വ​ല്യ​പ്പു -21) അ​റ​സ്​​റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട കു​മ്പ​ഴ തു​ണ്ടു​മ​ണ്‍ക​ര ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ ഫെ​ബ്രു​വ​രി 14 നാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. ​അ​ല​മാ​ര​യി​ല്‍നി​ന്ന് 30 ഗ്രാം ​സ്വ​ര്‍ണ​വും ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ച 10,500 രൂ​പ​യും ന​ഷ്​​ട​പ്പെ​ട്ടു.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മൂ​ന്ന്​​പേ​ർ ചേ​ര്‍ന്ന് വാ​തി​ല്‍ പൊ​ളി​ച്ചാ​ണ്​ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ പി​ന്നീ​ട് മോ​ഷ​ണ​മു​ത​ലു​ക​ള്‍ സാ​ലു​വി​നെ ഏ​ല്‍പി​ക്കു​ക​യും വി​ല്‍ക്കു​ന്ന​തി​ന് സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. കോ​ന്നി​യി​ലെ ഒ​രു സ്വ​ര്‍ണ​ക്ക​ട​യി​ല്‍ മോ​ഷ​ണ​മു​ത​ൽ വി​റ്റു.

മു​ഴു​വ​ന്‍ സ്വ​ര്‍ണ​വും ക​ണ്ടെ​ടു​ത്തു. ഇ​യാ​ളെ വീ​ട്ടി​ല്‍നി​ന്ന്​ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​വി. ബി​നീ​ഷ്‌​ലാ​ൽ, എ​സ്.​ഐ സ​ഞ്ജു ജോ​സ​ഫ്, എ.​സി.​പി.​ഒ സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് ബോ​ര്‍ഡി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittagold robbery
News Summary - man helped to sell stolen gold arrested
Next Story