ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ചയാളെ പിടികൂടി
text_fieldsരാഹുൽ
പത്തനംതിട്ട: മോഷ്ടിച്ചതെന്ന് കരുതുന്ന വസ്തുക്കളുമായി നാട്ടുകാർ തടഞ്ഞുവെച്ച് പത്തനംതിട്ട പൊലീസിന് കൈമാറിയയാളെ അറസ്റ്റ് ചെയ്തു. കോന്നി അതിരുങ്കൽ കളഗിരി കിഴക്കേതിൽ വീട്ടിൽ എസ്. രാഹുലാണ് ( 26) പിടിയിലായത്.
വാഴമുട്ടം ഈസ്റ്റ് സ്വദേശിയുടെ ഉടമസ്ഥതയിൽ വാഴമുട്ടത്തെ വൃന്ദ സ്റ്റോഴ്സിൽനിന്ന് രണ്ട് ദിവസങ്ങളിലായി പ്ലംബിങ്, ഇലക്ട്രിക് സാധനങ്ങൾ മോഷണം പോയിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ സംശയകരമായ സാഹചര്യത്തിൽ കല്ലറക്കടവിൽവച്ച് ഇയാളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിച്ചു. പത്തനംതിട്ട പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

