Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ചു കടന്നയാൾ പിടിയിൽ

text_fields
bookmark_border
പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ചു കടന്നയാൾ പിടിയിൽ
cancel
camera_alt

റോബിൻ സന്തോഷ്

കോന്നി: കോന്നി ചന്തയിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കലയപുരം, കുളക്കട പുത്തൂർ മുക്ക്, കൊച്ചു പറമ്പിൽ വീട്ടിൽ റോബിൻ സന്തോഷാണ് (25) പിടിയിലായത്. കഴിഞ്ഞ 18ന് രാത്രിയിലാണ് കോന്നി ചന്തക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന കോന്നി വെള്ളപ്പാറ സ്വദേശി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ ഇയാൾ കടത്തിക്കൊണ്ടുപോയത്.

ചന്തക്കുള്ളിൽ പ്രശാന്ത് നടത്തുന്ന കോഴിക്കടയിലെ ഉപയോഗത്തിനായുള്ള പെട്ടി ഓട്ടോറിക്ഷ കടയുടെ മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. മോഷണം നടന്ന് രണ്ടുദിവസത്തിനുശേഷം 21നാണ് പൊലീസിൽ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും. കോന്നി പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോന്നി, കൂടൽ, എനാത്ത് പുത്തൂർ, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിലെ 70ൽ പരം സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.

അറസ്റ്റിലായ റോബിൻ സന്തോഷ് ബലാത്സംഗ കേസിലും ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോന്നി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രതീഷ്, എസ്.ഐ ഷൈജു, സി.പി.ഒമാരായ സൈഫുദ്ദീൻ, മഹേഷ്‌ അഖിൽ, ജയകുമാർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for stealing a goods autorickshaw
Next Story