കള്ളനോട്ടുകള്‍ സി.ഡി.എമ്മിൽ നിക്ഷേപിച്ച യുവാവ് പിടിയിൽ
text_fieldsപത്തനംതിട്ട: കൈവശം വന്നുചേര്‍ന്ന കള്ളനോട്ടുകള്‍ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ (സി.ഡി.എം) നിക്ഷേപിച്ച യുവാവ് പിടിയിൽ. മൂന്നുപേര്‍ പൊലീസിെൻറ നിരീക്ഷണത്തില്‍. അഴൂര്‍ വേളൂരേത്ത് ശബരീനാഥിനെയാണ് (31) പൊലീസ് ഇന്‍സ്പെക്ടര്‍ ജി. സുനില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് ഐ.സി.ഐ.സി.ഐ ബാങ്കിെൻറ സി.ഡി.എമ്മില്‍ 5000 രൂപ നിക്ഷേപിച്ചത്. നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്. ഇതില്‍ 500െൻറ അഞ്ച് കള്ളനോട്ട് ഉണ്ടായിരുന്നു.
കടകളില്‍ കൊണ്ടുപോയി മാറിയെടുക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ കാഷ് ഡെപ്പോസിറ്റ് മെഷീന് മുഖേന സുഹൃത്തിെൻറ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നത്രെ. മെഷീനില്‍നിന്ന് പണമെടുത്ത ബാങ്ക് അധികൃതര്‍ കള്ളനോട്ട് തിരിച്ചറിഞ്ഞു. അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും ഇടാന്‍ വന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങളും സഹിതം ബാങ്ക് മാനേജര്‍ പൊലീസില്‍ നല്കിയ പരാതിയിലാണ് ശബരീനാഥ് പിടിയിലായത്.
ബാങ്ക് മാനേജറുടെ പരാതിപ്രകാരം നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇയാളെയും വരുത്തി. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി.
കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ തനിക്ക് കൈമാറിയതെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സി.ഡി.എമ്മില്‍ ഇട്ടയാളെന്ന നിലയില്‍ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നോട്ടിെൻറ ഉറവിടം കണ്ടെത്താന്‍ ശബരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മറ്റ് രണ്ടുപേരെയും പൊലീസ് നിരീക്ഷിച്ചുവരുകയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശബരീനാഥ്. സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

