Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ​സ് ഡ്രൈ​വ​റെ...

ബ​സ് ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ബ​സ് ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
cancel

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ബ​സി​ൽ ക​യ​റി വാ​ളു​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള എ​രു​മ​ക്കാ​ട് സ്വ​ദേ​ശി പാ​ല​നി​ൽ​ക്കു​ന്ന കാ​ലാ​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് (39) ആ​റ​ന്മു​ള പൊ​ലീ​സി​ന്റെ​യും ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മി​ന്റെ​യും അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സ് ഡ്രൈ​വ​റാ​യ ആ​റ​ന്മു​ള തെ​ക്കേ​മ​ല സ്വ​ദേ​ശി ശ്രീ​ജീ​വി​ന് പ്ര​തി​യാ​യ ശ്രീ​ജി​ത്തി​ന്റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച് ഇ​വ​ർ ത​മ്മി​ൽ മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ശ്രീ​ജി​ത്ത് ആ​റ​ന്മു​ള സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ഇ​രു കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യും​ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​രാ​ഗ്യം മ​ന​സ്സി​ൽ സൂ​ക്ഷി​ച്ച പ്ര​തി 23ന്​ ​രാ​വി​ലെ 10.30ഓ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ശ്രീ​ജീ​വ് ഓ​ടി​ച്ച ബ​സ് ച​ക്കി​ട്ട​പ്പ​ടി​യി​ൽ കൈ ​കാ​ണി​ച്ച് നി​ർ​ത്തി​ക്കു​ക​യും ബ​സി​നു​ള്ളി​ൽ ക​യ​റി ശ്രീ​ജീ​വി​നെ ത​ല​യ്ക്കും മു​ഖ​ത്തും കൈ​ക​ളി​ലും പു​റ​ത്തും വെ​ട്ടി​യും കു​ത്തി​യും മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ത​ർ സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​ള​യാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം അ​ന്വേ​ഷ​ണ​സം​ഘം ജാ​ഗ്ര​ത പു​ല​ർ​ത്തി. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യോ​ടെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ സ​ജു വി, ​എ​സ്.​ഐ നി​യാ​സ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നി​ൽ, ഉ​മേ​ഷ്‌, ശി​വ​പ്ര​സാ​ദ്, കി​ര​ൺ, മ​നു, ജി​ല്ല ഡാ​ൻ​സ​ഫ് എ​സ്.​​ഐ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജി​കു​മാ​ർ, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ മി​ഥു​ൻ ജോ​സ്, ബി​നു, സു​ജി​ത്കു​മാ​ർ, ഷെ​ഫീ​ഖ്, ജി​തി​ൻ, വി​മ​ൽ, ശ്രീ​രാ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptLocal NewsPathanamthitta News
News Summary - Man arrested for attempting to hack bus driver to death
Next Story