14കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണി; യുവാവ് പിടിയിൽ
text_fieldsവിനീഷ് രവീന്ദ്രൻ
ചിറ്റാർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ. ഓമല്ലൂർ പുത്തൻപീടിക പനച്ചിക്കുഴിയിൽ വിനീഷ് രവീന്ദ്രനെയാണ് (23) ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങൾ അയക്കുകയായിരുന്നു യുവാവ്.
ഫെബ്രുവരി 27നും മാർച്ച് 25 നുമിടയിൽ കുട്ടിയുടെ മാതാവും സഹോദരിയും ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളിൽനിന്നും ഇയാളുടെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുവാങ്ങിയത്. ഇതിനു ശേഷം കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്കൂൾ കൗൺസലറോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ചിറ്റാർ പൊലീസ് കഴിഞ്ഞ ദിവസം രാത്രി പത്തനംതിട്ടയിൽനിന്ന് പ്രതിയെ പിടികൂടി. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു.

