കാട്ടുപന്നിയുടെ വിളയാട്ടം; കർഷകർക്ക് കഷ്ടകാലം
text_fieldsഎഴുമറ്റൂർ കൃഷ്ണഭവനിൽ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ മരച്ചീനി പന്നി നശിപ്പിച്ച നിലയിൽ
മല്ലപ്പള്ളി: താലൂക്ക് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം സ്ഥിരമായിരിക്കുകയാണ്. ചേന, ചേമ്പ്, കപ്പ, കാച്ചിൽ വാഴ, തെങ്ങിൻ തൈകൾ എന്നിവയെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുമറ്റൂർ പഞ്ചായത്തിൽ കൃഷ്ണഭവനിൽ ഗോപാലകൃഷ്ണൻ നായരുടെ പുരയിടത്തിലെ മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയവ നശിപ്പിച്ചു.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവർക്ക് കാട്ടുപന്നിയുടെ ശല്യം ദുരിതമായിരിക്കുകയാണ്. ഏക്കർകണക്കിന് സ്ഥലത്തെ കൃഷിയാണ് ഓരോ ദിവസവും നശിപ്പിക്കുന്നത്. കാറ്റിലും വഴയിലും വ്യാപകമായി എത്തവാഴകൃഷിക്ക് നാശം ഉണ്ടായിരുന്നു. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ ഇടവിള കൃഷിയും നശിപ്പിക്കുന്നതോടെ ദുരിതം ഇരട്ടിയായി.

