Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്; മ​ല്ല​പ്പ​ള്ളി-​തി​രു​വ​ല്ല റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

text_fields
bookmark_border
അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്; മ​ല്ല​പ്പ​ള്ളി-​തി​രു​വ​ല്ല റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
cancel

മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല-​മ​ല്ല​പ്പ​ള്ളി റോ​ഡ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മു​ഖ്യ​കാ​ര​ണം.

അ​ല​ക്ഷ്യ​മാ​യ വാ​ഹ​ന പാ​ർ​ക്കി​ങ് കാ​ൽ​ന​ട​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ക​യാ​ണ്. ഒ​ട്ടേ​റെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന റോ​ഡി​ൽ എ​പ്പോ​ഴും തി​ര​ക്കാ​ണ്. റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം പ​ല​പ്പോ​ഴും ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്നു. ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത വാ​ഹ​നം മാ​റ്റ​ണം. അ​തു​വ​രെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ൺ​വേ സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​വും കു​രു​ക്ക്​ മു​റു​ക്കു​ന്നു.

ടൗ​ണി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ടൗ​ണി​ൽ ഹോം​ഗാ​ർ​ഡി​ന്റെ​യും പൊ​ലീ​സി​ന്റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന തീ​രു​മാ​ന​വും ന​ട​പ്പാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic jamUnauthorized parkingMallapally-Tiruvalla road
News Summary - Unauthorized parking; Traffic jam on Mallapally-Tiruvalla road
Next Story